Tuesday November 20th, 2018 - 5:19:pm
topbanner

ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണം: കാനം രാജേന്ദ്രന്‍

rajani v
ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നോവലിസ്റ്റ് ഹരീഷിനും കുടുംബത്തിനും എതിരായ സംഘപരിവാര്‍ ഭീഷണി ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള സംഘടിത ആക്രമണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച്‌ അഭിപ്രായ പ്രകടനങ്ങളെ വിലക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ഇത്തരം ഹീനനീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം വളര്‍ത്തിക്കൊണ്ട് വരണമെന്നും കാനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ സംഘപരിവാര്‍ രാജ്യമെങ്ങും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഹരീഷിനെതിരായ ഭീഷണി. നേരത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച്‌ തുടങ്ങിയ മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ പ്രതിഷേധം ശക്തമായതോടെയാണ് നോവല്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് വ്യക്തമാക്കിയത്.

English summary
kanam rajendran response meesha contraversy
topbanner

More News from this section

Subscribe by Email