Monday May 21st, 2018 - 8:42:pm
topbanner

മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട പുതിയ സാഹചര്യമില്ലെന്ന് കാനം

Jikku Joseph
മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട പുതിയ സാഹചര്യമില്ലെന്ന് കാനം

ഇടുക്കി: കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഒപ്പം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിയുടെ അഴിമതിക്കെതിരെ സമരം നടത്തിയാണ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നതെന്നും മാണി ഗ്രൂപ്പിനെ തൈലം പൂശി സ്വീകരിക്കേണ്ട പുതിയ സാഹചര്യമില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നിര്‍ണായക തീരുമാനമെടുക്കാന്‍ മഹാസമ്മേളനം കോട്ടയത്ത് ചേരാനിരിക്കുകയാണ്. സമ്മേളനത്തില്‍ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണവും എത്തുന്നത്.

English summary
kanam rajendran responding on kerala congress(m) k.m mani entry to ldf

More News from this section

Subscribe by Email