Monday November 19th, 2018 - 4:46:am
topbanner

കെ.എം മാണി വിഷയത്തിന് ഇനി പ്രസക്തിയില്ല; മാണിയെ വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം

Jikku Joseph
കെ.എം മാണി വിഷയത്തിന് ഇനി പ്രസക്തിയില്ല; മാണിയെ വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം

തിരുവനന്തപുരം: കെ.എം മാണിയുടെ എല്‍.ഡി.എഫ് പ്രവേശനകാര്യത്തില്‍ സി.പി.ഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍. ഇനി ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഈ വിഷയത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാണിയുടെ വോട്ട് വേണ്ടെന്ന സി.പി.ഐ നിലപാട് ശരിവെക്കുന്നതാണ് ചെങ്ങന്നൂര്‍ ഫലമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ വീജയം എല്‍.ഡി.എഫിനുള്ള അംഗീകാരമെന്നും കാനം വ്യക്തമാക്കി.

മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ എല്‍.ഡി.എഫിനു ജയിക്കാന്‍ കഴിയുമെന്നു ചെങ്ങന്നൂരിലെ ഫലം തെളിയിച്ചെന്നു കഴിഞ്ഞ ദിവസവും കാനം അഭിപ്രായപ്പെട്ടിരുന്നു.

കാനത്തിന്റെ മാണിവിരുദ്ധ അഭിപ്രായത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

Read more topics: kanam rajendran, k.m mani, issue
English summary
kanam rajendran on k.m mani issue
topbanner

More News from this section

Subscribe by Email