Friday August 17th, 2018 - 11:35:am
topbanner

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാനാകില്ലെന്ന് കാനം രാജേന്ദ്രന്‍

rajani v
മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാനാകില്ലെന്ന് കാനം രാജേന്ദ്രന്‍

കോട്ടയം: മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സി.പി.ഐ ജയിച്ചത്.

ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട. സി.പി.ഐ യഥാര്‍ത്ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിക്കുന്നതെന്നും കാനം പറഞ്ഞു.

ബി.ജെ.പി വിരുദ്ധരെ ഒരുമിപ്പിക്കണമെന്നതാണ് കമ്യൂണിസ്റ്റ് നിലപാട്. സന്ദര്‍ഭത്തിനനുസരിച്ച് ആരുമായാണ് കൂടേണ്ടത് ആരെയാണ് എതിര്‍ക്കേണ്ടത് എന്ന തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാരന്റെ മികവ്. ആര്‍.എസ്.എസിനെയും ബി.ജെ.പിയും എതിര്‍ക്കാന്‍ സി.പി.എമ്മിനും സി.പി.ഐക്കും കഴിയണം.

ഇന്ന് നാം കാണുന്ന നിലപാടല്ല നാളെ സ്വീകരിക്കേണ്ടി വരിക. തര്‍ക്കങ്ങള്‍ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

English summary
kanam rajendran critized km mani
topbanner

More News from this section

Subscribe by Email