Thursday May 23rd, 2019 - 8:34:am
topbanner
topbanner

ശബരിമല വിഷയത്തില്‍ സ്റ്റേയില്ലെന്ന് സുപ്രീംകോടതി വീണ്ടും പറഞ്ഞ സാഹചര്യത്തില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്ന് കാനം രാജേന്ദ്രന്‍

JB
ശബരിമല വിഷയത്തില്‍ സ്റ്റേയില്ലെന്ന് സുപ്രീംകോടതി വീണ്ടും പറഞ്ഞ സാഹചര്യത്തില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്ന് കാനം രാജേന്ദ്രന്‍

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയില്‍ സ്റ്റേയില്ലെന്ന് സുപ്രീംകോടതി വീണ്ടും പറഞ്ഞ സാഹചര്യത്തില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തിന് മുന്നോടിയായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണവുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം സാവകാശ ഹര്‍ജിയുടെ സാധ്യത തള്ളാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം വേണമെന്നുമാണ് ദേവസ്വം കമ്മീഷണര്‍ പറഞ്ഞത്. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം തേടാനാണ് ഹര്‍ജി.യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

 

English summary
kanam rajandran respond on sabrimala verdict
topbanner

More News from this section

Subscribe by Email