Saturday May 26th, 2018 - 9:47:am
topbanner

സെക്രട്ടറിയേറ്റിലെ മാധ്യമ വിലക്കിനെതിരെ കാനം രാജേന്ദ്രന്‍

rajani v
സെക്രട്ടറിയേറ്റിലെ മാധ്യമ വിലക്കിനെതിരെ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് കാനം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു.

സിപിഐയെ വിമര്‍ശിച്ച സിപിഐഎം നേതാക്കള്‍ക്കും കാനം മറുപടി നല്‍കി. ആര് വിമര്‍ശിച്ചാലും സിപിഐ മറുപടി നല്‍കുമെന്ന് കാനം അഭിപ്രായപ്പെട്ടു. മുന്നണി മര്യാദ എന്തെന്ന് സിപിഐഎം പറയട്ടേയെന്നും എംഎം മണി കേരളത്തിന്റെ ചരിത്രം പഠിക്കണമെന്നും കാനം പറഞ്ഞു.എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തിലെ പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

 

Read more topics: kanam, critized, media restriction
English summary
kanam critized media restriction

More News from this section

Subscribe by Email