Monday July 23rd, 2018 - 1:15:pm
topbanner
Breaking News

കമലഹാസനെതിരെയുള്ള വധഭീഷണി മതനിരപേക്ഷതയ്‌ക്കെതിരായ കൊലവിളിയെന്ന് മുഖ്യമന്ത്രി

rajani v
കമലഹാസനെതിരെയുള്ള വധഭീഷണി മതനിരപേക്ഷതയ്‌ക്കെതിരായ കൊലവിളിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഹൈന്ദവ തീവ്രവാദമുണ്ടെന്ന് നിലപാടെടുത്ത നടന്‍ കമല്‍ഹാസനെതിരേ ഹിന്ദു മഹാസഭ നേതാവ് വധഭീഷണിമുഴക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്‌ക്കെതിരായ കൊലവിളിയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വധഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Read more topics: kamalahassan, contraversy, response
English summary
kamalahassan contraversy response
topbanner

More News from this section

Subscribe by Email