Sunday November 18th, 2018 - 8:02:pm
topbanner

അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച‌് ഉലകനായകന്‍

NewsDesk
അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച‌് ഉലകനായകന്‍

തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ച‌് കമല്‍ഹാസന്‍. ഫോണില്‍ വിളിച്ചാണ‌് കമല്‍ഹാസന്‍ സുഖ വിവരങ്ങള്‍ അന്വേഷിച്ചത‌്. രോഗമുക‌്തനായി കര്‍മരംഗത്തേക്ക‌് പെട്ടെന്ന‌് തിരിച്ചുവരട്ടെയെന്ന‌് കമല്‍ ആശംസിച്ചു.

ദക്ഷിണേന്ത്യന്‍ രാഷ‌്ട്രീയത്തിലെ അവിഭാജ്യഘടകമാണ‌് പിണറായി വിജയനെന്ന‌് കമല്‍ കൈരളി പീപ്പിള്‍ ചാനലിനോട‌് പറഞ്ഞു. ഇഎംഎസിനെയും തമിഴ‌്നാട്ടില്‍ കാമരാജിനെയും പോലെരാഷ‌്ട്രീയത്തില്‍ ശ്രഷ‌്ട സ്ഥാനീയനാണ‌് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വം കേരളം ഏറ്റവുമധികം ആവശ്യപ്പെടുന്ന സമയമാണിത‌്. ഈ സാഹചര്യത്തില്‍ രോഗമുക‌്തനായി വേഗം തിരിച്ചുവെ്രെട്ടയെന്നു കമല്‍ പറഞ്ഞു.

English summary
kamalahasan about cm pinarayi vijayan treatment america
topbanner

More News from this section

Subscribe by Email