topbanner
Saturday November 25th, 2017 - 4:35:pm
topbanner
Breaking News

സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ കമല്‍ഹാസന്‍ എത്തിയില്ല: വിശദീകരണവുമായി പാര്‍ട്ടി നേതാക്കള്‍

Anju N C
സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ കമല്‍ഹാസന്‍ എത്തിയില്ല: വിശദീകരണവുമായി പാര്‍ട്ടി നേതാക്കള്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് നടത്തുന്ന സിപിഎം ദേശീയ സെമിനാറില്‍ പങ്കെടുക്കാന്‍ കമല്‍ഹാസന്‍ വരില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറി പി.മോഹനന്‍, സിപിഎം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചു.

പരിപാടിയില്‍ കമല്‍ഹാസന്‍ മുഖ്യാതിഥിയായി എത്തുമെന്നതുകൊണ്ടാണ് പോസ്റ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രം അച്ചടിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. കൂടാതെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കമല്‍ഹാസന്‍ സിപിഎമ്മില്‍ ചേരാന്‍ പോകുകയാണെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നെന്നും പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കമല്‍ഹാസന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

English summary
kamal hassan not attend cpm national seminar
topbanner topbanner

More News from this section

Subscribe by Email