topbanner
Monday January 22nd, 2018 - 12:10:am
topbanner

അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ആഷ്‌ന

NewsDesk
അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ആഷ്‌ന

തൃശൂർ: അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ് ഇംഗ്ലീഷ് കഥാരചനയിൽ ആഷ്‌ന യാസ്മിൻ എ ഗ്രേഡ് നേടി. വേദി 22 ൽ നടന്ന ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചനയിലായിരുന്നു അഷ്‌നയുടെ നേട്ടം.

ലവ് അൺ ടോൾഡ് എന്നതായിരുന്നു രചനാവിഷയം. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ ആഷ്‌ന സിസ്റ്റർ എലിസബത്ത് ജോയൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.

അമേരിക്കൻ എഴുത്തുകാരൻ ജോൺ ഗ്രീനാണ് ആഷ്‌നയുടെ ഇഷ്ടസാഹിത്യകാരൻ. മലയാളത്തിൽ ആ പ്രിയം ബഷീറിനോടും കാരൂരിനോടുമാണ്. കിഴക്കേക്കോട്ട എ.എം.വി.ഐ: എം.അബ്ദുൽ ബാരിയുടെയും ആറ്റിങ്ങൽ ഗേൾസ് എച്ച്.എസ്.എസ് അദ്ധ്യാപിക എം.എം.സീനമോളുടെയും മകളാണ്.

Read more topics: school kalolsavam 2018, Thrissur,
English summary
kalolsavam ashna kathaparayal a grade
topbanner topbanner

More News from this section

Subscribe by Email