Wednesday August 21st, 2019 - 12:07:am
topbanner
topbanner

ആന്റണിയുടെ ചാരായ നിരോധനം ബസ്സ് സര്‍വീസ് രംഗത്ത് എത്തിച്ചു; ഇന്ന് 130 ബസുകളുടെ ഉള്ള സാമ്രാജ്യത്തിന്റെ തമ്പുരാന്‍; കല്ലട ഗ്രൂപ്പിന്റെ ഉടമ സുരേഷ് നിസാരക്കാരനല്ല

JB
ആന്റണിയുടെ ചാരായ നിരോധനം ബസ്സ് സര്‍വീസ് രംഗത്ത് എത്തിച്ചു; ഇന്ന് 130 ബസുകളുടെ ഉള്ള സാമ്രാജ്യത്തിന്റെ തമ്പുരാന്‍; കല്ലട ഗ്രൂപ്പിന്റെ ഉടമ സുരേഷ് നിസാരക്കാരനല്ല

കല്ലട ബസ്സുമായി ബന്ധപ്പെട്ടുകിടക്കുന്ന ചര്‍ച്ചകാളാണ് കുറച്ച് ദിവസമായി സോഷ്യല്‍മീഡിയില്‍ മുഴുവന്‍.എന്നാല്‍ സിനിമ കഥകളെ വെല്ലുന്ന സംഭവകഥയാണ് കല്ലട ഗ്രൂപ്പിന്റെ കഥ.തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ് കല്ലട ഗ്രൂപ്പിന്റെ ഉദയം.1996 ല്‍ എ.കെ.ആന്റണി സര്‍ക്കാരിന്റെ ചാരായ നിരോധനമാണ് കല്ലട ഗ്രൂപ്പിന് ബസ് സര്‍വ്വീസ് രംഗത്ത് വഴിത്തിരിവായത്.കല്ലട സുരേഷിന്റെ അഛന്‍ ഇരിങ്ങാലക്കുട സാണിശേരി കെ.വി രാമകൃഷ്ണന്‍ നിരവധി ബിസിനസുകള്‍ നടത്തിയിരുന്നു. എന്നാല്‍ കൂട്ടത്തില്‍ പച്ചപിടിച്ചത് ചാരായക്കച്ചവടമായിരുന്നു. ആന്റണിയുടെ ചാരായ നിരോധനത്തോടെ ബിസിനസുകളെല്ലാം വന്‍ നഷ്ടത്തിലായി.കൊടുങ്ങല്ലൂര്‍-ബാംഗ്ലൂര്‍ റൂട്ടില്‍ സാധാരണ ലെയ്ലാന്‍ഡ് ബസുമായി തുടങ്ങിയ ബിസിനസ് പുഷ്ടിപ്പെട്ടു. പിന്നീട് വെച്ചടിവെച്ചടി കയറ്റം.ചാരായ വ്യാപാര രംഗത്തെ പരിചയസമ്പത്ത് അല്‍പ്പസ്വല്‍പ്പം ഗുണ്ടായിസവുമൊക്കെയായി റൂട്ടുകളില്‍ കുത്തക നേടാന്‍ കല്ലടയെ സഹായിച്ചു.

കെ.എസ്.ആര്‍.ടിസിയുടെ ഒന്നോ രണ്ടോ സര്‍വ്വീസുകളാണ് അക്കാലത്ത് ബാംഗ്ലൂരിലേക്ക് ഉണ്ടായിരുന്നത്.ട്രെയിന്‍ സര്‍വ്വീസും പരിമിതം.മറ്റു സ്വകാര്യ സര്‍വ്വീസുകള്‍ പിച്ചവെച്ചു തുടങ്ങുന്ന കാലം.സുരേഷ് കുമാര്‍.ശൈലേഷ് കുമാര്‍,സജീവ് കുമാര്‍,സുനില്‍ കുമാര്‍,സന്തോഷ് കുമാര്‍ എന്നിങ്ങനെ രാമകൃഷ്ണന്റെ അഞ്ചുമക്കളും ഒത്തുപിടിച്ചതോടെ ബസ് സര്‍വ്വീസുകള്‍ വന്‍ ലാഭത്തിലായി.

2003 ല്‍ വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് അഛന്‍ രാമകൃഷ്ണന്‍ മരിച്ചതോടെ മക്കളില്‍ ഭിന്നത തലപൊക്കിത്തുടങ്ങി.സ്വത്തു തര്‍ക്കം മൂര്‍ഛിച്ചതോടെ കല്ലട ഗ്രൂപ്പ് രണ്ടായി പിളര്‍ന്നു.സുരേഷിന്റെ കീഴില്‍ ഒന്നാം ഗ്രൂപ്പും മറ്റ് നാലു സഹോദരങ്ങള്‍ ഒറ്റക്കെട്ടായി കല്ലട ജി-4 എന്ന രണ്ടാം ഗ്രൂപ്പും നിലവില്‍ വന്നു.സുരേഷ് കുമാര്‍ ബസ് സര്‍വ്വീസില്‍ മാത്രം ശ്രദ്ധവെച്ചു. സഹോദരങ്ങള്‍ ബാറുകള്‍, തുണിക്കടകള്‍ തുടങ്ങിയ വ്യാപാരത്തിലേക്ക് മാറി. ഇവര്‍ക്കും ബസ് സര്‍വീസുകള്‍ ഉണ്ട്.

നിലവില്‍ 130 ലധികം ബസുകളാണ് സുരേഷ് കുമാറിനുള്ളത്.മള്‍ച്ചി അക്സില്‍ വോള്‍വോകള്‍,എ.സി സ്ലീപ്പര്‍, സ്‌കാനിയ ബസുകള്‍ കല്ലട സുരേഷ് ഗ്രൂപ്പിനുണ്ട്. സ്‌കാനിയ ബസുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലത്തു തന്നെ ഒറ്റയടിയ്ക്ക് 20 ബസുകള്‍ വാങ്ങി രംഗത്തെ മറ്റ് എതിരാളികളെ സുരേഷ് കുമാര്‍ ഞെട്ടിച്ചിരുന്നു.രാഷ്്രടിയത്തിലെ സുരേഷിന്റെ സ്വാധീനവും ഈ വളര്‍ച്ചയ്ക്ക് സഹായകരമായി.

അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളിലൂടെ തന്നെ കോടികളുടെ ആസ്ഥിയുള്ള സുരേഷ് കല്ലട ഗ്രൂപ്പിനെതിരെ യാത്രക്കാരോട് അപമര്യദയായി പെരുമാറുന്നതടക്കം വിവിധ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത സ്വാധീനം മൂലം ഇയാള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ യാത്രക്കാര്‍ക്കെതിരായ മര്‍ദ്ദനം മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെയാണ് കല്ലട ഗ്രൂപ്പിനെതിരെ ചെറുനടപടികള്‍ക്കെങ്കിലും അധികൃതര്‍ തയ്യാറായത്.

 

English summary
kallada group director suresh kallada story
topbanner

More News from this section

Subscribe by Email