Saturday September 21st, 2019 - 11:15:pm
topbanner
Breaking News
jeevanam

കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ ഗതാഗത കമ്മീഷണറോട് ഗതാഗതമന്ത്രി വിശദീകരണം തേടി

RA
കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ ഗതാഗത കമ്മീഷണറോട് ഗതാഗതമന്ത്രി വിശദീകരണം തേടി

കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഗതാഗത കമ്മീഷണറോട് ഗതാഗതമന്ത്രി എ.കെ ശശിന്ദ്രൻ വിശദീകരണം തേടി.സംഭവത്തില്‍ സുരേഷ് കല്ലട ബസ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തു. മരട് പൊലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.

ജയേഷ്, ജിതിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവം ആസൂത്രിതമാണോ എന്ന കാര്യം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു.സംഭവത്തില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബസ് ഉടനെ സ്റ്റേഷനിലെത്തിക്കാന്‍ കൊച്ചി മരട് പൊലീസ് ഉത്തരവിട്ടിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

 

Viral News

English summary
kallada bus issue ak sasindran report
topbanner

More News from this section

Subscribe by Email