Tuesday April 24th, 2018 - 6:07:pm
topbanner

കലവൂർ എൻ. ഗോപിനാഥിന് കായിക കേരളം വിടയേകി

Mithun muyyam
കലവൂർ എൻ. ഗോപിനാഥിന് കായിക കേരളം വിടയേകി

ആലപ്പുഴ: വോളിബോൾ ആചാര്യൻ കലവൂർ എൻ. ഗോപിനാഥിന് ഔദ്യോഗിക ബഹുമതികളോടെ വിട. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ മൂത്ത മകൻ ബിനു ഗോപിനാഥ് ചിതക്ക് തീ കൊളുത്തി. പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.ബുധനാഴ്ച്ച വൈകുന്നേരം ഏഴോടെയാണ് കലവൂർ എൻ.ഗോപിനാഥ്‌ അന്തരിച്ചത്.

മരണവിവരം അറിഞ്ഞ് രാതി തന്നെ നാടിന്റെ നാനാദിക്കുകളിൽ നിന്നും നൂറുകണക്കിന് പേർ കലവൂർ വേലിക്കകത്ത് വീട്ടിലേക്ക് പ്രവഹിക്കുന്നുണ്ടായിരുന്നു.രാവിലെ പത്തരയോടെ അമ്പലപ്പുഴ എസ്. എൻ. ഡി.പി ഹാളിൽ പൊതു ദർശനത്തിനു വെച്ച മൃതദേഹത്തിൽ സമൂഹത്തിലെ വിവിധ തുറകളിൽപെട്ടവർ ഇദ്ദേഹത്തെ ഒരു നോക്ക് കാണാൻ എത്തിയിരുന്നു. എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രിമാരായ പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ,കെ.സി.വേണുഗോപാൽ എം.പി,കളക്ടർ ടി.വി.അനുപമ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, അഡ്വ.എം.ലിജു,എ.എ.ഷുക്കൂർ,ടി.ജെ.ആഞ്ചലോസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു

വൈകിട്ട് അഞ്ചരയോടെ വീടിന് സമീപം നടന്ന അനുശോചന യോഗത്തിൽ എസ്. എൻ. ഡി.പി താലൂക് വൈസ് പ്രസിഡന്റ് പി.ഹരിദാസ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മന്ത്രി പി.തിലോത്തമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാ ചെയർമാൻ തോമസ് ജോസഫ്, പി.കെ.മേദിനി, ഷേഖ് പി.ഹാരിസ്,കെ.ഡി.മഹീന്ദ്രൻ,വി.പി.ചിദംബരൻ, പി.വി.സത്യനേശൻ, ഡി. സുഗതൻ, എം.എസ്.സന്തോഷ്, ആർ.റിയാസ്, കെ.വി.മേഘനാഥൻ.കുന്നപ്പളി മജീദ്, സ്വാമി ശിവ സ്വരൂപാനാന്ദ, ആർ.പൊന്നപ്പൻ, പുരുഷോത്തമൻ, ആലപ്പി വിജയൻ തുടങ്ങിയവർ സംസാരിച്ചു.

English summary
kalavoor gopinath going alone

More News from this section

Subscribe by Email