Sunday June 24th, 2018 - 6:38:am
topbanner
Breaking News

പിച്ചച്ചട്ടിയില്‍ കയ്യിടുന്നു; മഞ്ജുവാര്യര്‍ക്കെതിരെ കലാമണ്ഡലം ഹേമലത

NewsDesk
പിച്ചച്ചട്ടിയില്‍ കയ്യിടുന്നു; മഞ്ജുവാര്യര്‍ക്കെതിരെ കലാമണ്ഡലം ഹേമലത

തൃശൂര്‍: കേരള കലാമണ്ഡലം എം.കെ.കെ. നായര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയതിനെതിരെ കലാമണ്ഡലം ഹേമലത. കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്നതിന് തുല്യമാണിതെന്നും വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത പറഞ്ഞു.

തുടര്‍ച്ചയായി സിനിമാ രംഗത്തുള്ളവര്‍ക്കാണ് ഇത്തരം പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം നടന്‍ ജയറാമിനു പുരസ്‌കാരം നല്‍കിയിരുന്നു. 20 വര്‍ഷത്തിനുള്ളില്‍ കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ യാതൊരു പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കാറില്ലെന്ന് അവര്‍ പറഞ്ഞു.

പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലകളിലും മലയോരമേഖലകളിലും കടന്നുചെന്ന് നൃത്തം പഠിപ്പിക്കുന്ന നിരവധി അധ്യാപികമാരെ തഴഞ്ഞാണ് പുരസ്‌കാര നിര്‍ണയം. കലാമണ്ഡലത്തില്‍ നൃത്ത മേഖലയില്‍ പ്രതിഭ തെളിയിച്ച കലാകാരിമാര്‍ പലരും ഇപ്പോള്‍ ഉപജീവനമാര്‍ഗത്തിനായി പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്കു പോകുകയാണ്.

അവരുടെ കഴിവ് അംഗീകരിച്ച് ഒരു അവാര്‍ഡ് നല്‍കിയാല്‍ നൃത്തപരിപാടികളില്‍ സജീവമാകാനും നല്ലൊരു കരിയര്‍ സ്വന്തമാക്കാനും സാധിക്കും. എന്നാല്‍, പക്ഷപാതം അനുസരിച്ചാണ് പലപ്പോഴും പുരസ്‌കാര നിര്‍ണയം ഉണ്ടാകുന്നത്. ചോദ്യംചെയ്യുന്നവര്‍ക്കും പരാതിപ്പെടുന്നവര്‍ക്കും കലാമണ്ഡലത്തിന്റെ വളപ്പില്‍ കടക്കാനുള്ള അനുമതി നിഷേധിക്കപ്പെടുന്നതും പതിവാണ്. അതുകൊണ്ട് പരാതിപ്പെടാന്‍ മുന്നിട്ടിറങ്ങാന്‍ കലാകാരികള്‍ക്ക് ഭയമാണ്.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍നിന്നുമാറി കോളജ് തല വിദ്യാഭ്യാസമായതോടെ കലാമണ്ഡലത്തിലെ കോഴ്സുകളുടെ മൂല്യം നഷ്ടപ്പെട്ടു. ക്ലാസിക്കല്‍, നാടന്‍ കലാരൂപങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പരിശീലനവും ദളിത്, ട്രൈബല്‍ കലാകാരികളുടെ ഉന്നമനവും ലക്ഷ്യമിട്ട് രൂപീകരിച്ച സംഘടനയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്സ് അസോസിയേഷനെന്നും ഹേമലത പറഞ്ഞു.

English summary
kalamandalam hemalatha against manju warrier

More News from this section

Subscribe by Email