topbanner
Sunday October 22nd, 2017 - 2:54:am
topbanner

മരിച്ചത് കലാഭവന്‍ സാജന്‍; സോഷ്യല്‍ മീഡിയ പ്രരിപ്പിക്കുന്നത് സാജന്‍ പള്ളുരുത്തിയുടെ ചിത്രം

NewsDesk
മരിച്ചത് കലാഭവന്‍ സാജന്‍; സോഷ്യല്‍ മീഡിയ പ്രരിപ്പിക്കുന്നത് സാജന്‍ പള്ളുരുത്തിയുടെ ചിത്രം

തിരുവനന്തപുരം: മിമിക്രി വേദികളില്‍ സജീവ സാന്നിധ്യമായിരുന്ന കലഭാവന്‍ സാജന്റെ മരണത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സാജന്‍ പള്ളുരുത്തിയുടെ ചിത്രം പ്രചരിക്കുന്നു.

പേരിലുള്ള സാമ്യത്തെ തുടര്‍ന്ന് ആളുമാറിയാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചില്‍ സാജന്‍ പള്ളുരുത്തിയുടെ ചിത്രം മാത്രമായതും വ്യാജചിത്രം പ്രചരിക്കാനിടയായി. ഫേസ്ബുക്ക് വാട്‌സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങള്‍ വഴിയാണ് സിനിമാ മിമിക്രി ആര്‍ട്ടിസ്റ്റ് സാജന്‍ പള്ളുരുത്തിയുടെ ചിത്രം പ്രചരിക്കുന്നത്.

കരള്‍രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നന പ്രശസ്ത ചലച്ചിത്ര-മിമിക്രി ഡബ്ബിങ് താരം കലാഭവന്‍ സാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്.

ഇരുപത്തിയഞ്ചോളം സിനിമയില്‍ ശബ്ദം നല്‍കിയ കലാകാരനാണ് സാജന്‍. അന്ത്യനാളുകളില്‍ ആരും തിരിഞ്ഞുനോക്കിയില്ല. തിരുവല്ലം ചിത്രാഞ്ജലിക്കടുത്തുള്ള വീട്ടിലേക്ക് മൃതദേഹം മാറ്റി. അവിടുന്ന് കലാഭവനില്‍ അന്ത്യാഞ്ജലിക്ക് വച്ചശേഷം സ്വദേശമായ കൊച്ചിയിലേക്ക് കൊണ്ടുപോകും.

English summary
kalabhavan sajan death; sajan palluruthy's pic goes viral in social media
topbanner topbanner

More News from this section

Subscribe by Email