Friday November 16th, 2018 - 4:43:am
topbanner

മണി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; സിനിമാക്കാര്‍ തിരിഞ്ഞുനോക്കാറില്ലെന്ന് സഹോദരന്‍

NewsDesk
മണി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; സിനിമാക്കാര്‍ തിരിഞ്ഞുനോക്കാറില്ലെന്ന് സഹോദരന്‍

തിരുവനന്തപുരം: മലയാളികളുടെ പ്രിയങ്കരനായ കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടുവര്‍ഷം. വിവാദങ്ങള്‍ ഒഴിഞ്ഞതോടെ മണിയുടെ കുടുംബത്തെ ആരും തിരിഞ്ഞുനോക്കാറില്ലെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

സംവിധായകന്‍ വിനയന്‍ മാത്രമാണ് സിനിമാരംഗത്ത് നിന്ന് താങ്ങും തണലുമായി നില്‍ക്കുന്നത്. ബാക്കി സിനിമാ താരങ്ങള്‍ രണ്ട് വര്‍ഷത്തിനിടെ വിളിക്കുക പോലും ചെയ്തില്ല. കേസിന്റെ കാര്യങ്ങളെ കുറിച്ച് ആരും അന്വേഷിച്ചിട്ടില്ല.

ഒപ്പം നില്‍ക്കുന്നത് ആരാധകരായുള്ള സംഘടനകള്‍ മാത്രമാണ്. അവരുടെ സഹായം കൊണ്ടു മാത്രമാണ് ഞങ്ങള്‍ കേസുമായി മുന്നോട്ടുപോവുന്നത്. അവരുടെ പിന്തുണയാണ് ഞങ്ങളുടെ കുടുംബത്തെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു

സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. സംശയമുള്ള സാഹചര്യങ്ങളും വിവരങ്ങളും സിബിഐയുമായി പങ്ക് വെച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാരണമാണ് മരണം അസ്വാഭാവികമാണ് എന്ന് തങ്ങള്‍ പറയാന്‍ കാരണമെന്നും ജ്യേഷ്ഠന്റെ മരണം സംഭവിച്ച ദുഃഖത്തില്‍ വെറുതെ പറഞ്ഞതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: kalabhavan mani, actor
English summary
kalabhavan mani second death anniversary
topbanner

More News from this section

Subscribe by Email