topbanner
Monday May 29th, 2017 - 3:08:pm
topbanner

കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം

NewsDesk
കലാഭവന്‍ മണിയുടെ പാഡിയില്‍ യുവതിക്ക് നേരെ പീഡനശ്രമം

തൃശൂർ: കലാഭവൻ മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന് യുവതിയുടെ പരാതി. തൃശൂർ റൂറൽ എസ്പിക്കാണ് യുവതി പരാതി നൽകിയത്. ഏപ്രിൽ 29ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് പറഞ്ഞാണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. പരാതിയില്‍ യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും യുവതി പറഞ്ഞതിലെ സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്നും ഇതിന് ശേഷമേ തുടര്‍നടപടികളിലേക്ക് കടക്കൂ എന്നുമാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

കലാഭവന്‍ മണിയുടെ മരണശേഷം ഈ പാഡി കാണുന്നതിനായി നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. വിജനമായ സ്ഥലത്തുള്ള പാഡിയില്‍ പെട്ടെന്ന് പുറത്തുള്ളവരുടെ ശ്രദ്ധ എത്തില്ല. കലാഭവന്‍ മണി ഔട്ട്ഹൗസായി കൊണ്ടു നടന്നിരുന്ന ഈ പാഡിയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം താമസിച്ചിരുന്നത്.

Read more topics: kalabhavan mani, padi, peedanam,
English summary
kalabhavan mani padi peedanam arrest
topbanner topbanner

More News from this section

Subscribe by Email