Thursday September 20th, 2018 - 8:21:am
topbanner
Breaking News

പത്തിലെത്തിയപ്പോള്‍ മണി മകള്‍ക്ക് നല്‍കിയത് ജാഗ്വാര്‍; ഇപ്പോള്‍ പ്ലസ് ടുവിനും ഉന്നത വിജയം

NewsDesk
പത്തിലെത്തിയപ്പോള്‍ മണി മകള്‍ക്ക് നല്‍കിയത് ജാഗ്വാര്‍; ഇപ്പോള്‍ പ്ലസ് ടുവിനും ഉന്നത വിജയം

തൃശൂര്‍: കലാഭവന്‍ മണി മലയാളികളെ വിട്ടുപരിഞ്ഞ് നാളുകളായെങ്കിലും ആ കലാകാരന്‍ മലയാളികള്‍ക്ക് നല്‍കിയ ഓര്‍മകള്‍ക്ക് മരണമില്ല. തന്റെ മകളുടെ വിശേഷം മലയാളികളോട് പങ്കുവെക്കാനും മണി എന്നും ശ്രദ്ധിച്ചിരുന്നു.

മകളെ ഏറെ സ്‌നേഹിച്ചിരുന്ന മണി പത്താക്ലാസിലേക്ക് പാസായപ്പോള്‍ വാങ്ങി നല്‍കിയത് ഒരു ജാഗ്വര്‍ കാര്‍ ആയിരുന്നു. ഇന്നിപ്പോള്‍ ആ മകള്‍ പ്ലസ് ടുവിന് ഉന്നത വിജയം നേടിയത് കാണാന്‍ മണിയില്ല.

മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം

കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്‌ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്‌ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം, അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്‌നേഹവും, ആശ്വാസവും നല്‍കണം., അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു

English summary
kalabhavan mani's dauther sreelakshmi
topbanner

More News from this section

Subscribe by Email