Sunday November 18th, 2018 - 1:35:pm
topbanner

പതിനേഴുകാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരനല്ല; പെണ്‍കുട്ടി പറഞ്ഞത് നുണ

rajani
പതിനേഴുകാരിയുടെ ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരനല്ല;  പെണ്‍കുട്ടി പറഞ്ഞത് നുണ

കൊച്ചി: കാക്കനാട്ടെ സണ്‍റൈസ് ഹോസ്പിറ്റലിലെ ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവം പുതിയ വഴിത്തിരിവില്‍. ഗര്‍ഭത്തിന് ഉത്തരവാദി പന്ത്രണ്ടുകാരന്‍ എന്നാണ് പെണ്‍കുട്ടി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് പന്ത്രണ്ടുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി നാട്ടിലുള്ള ഒരു ചെറുപ്പക്കാരനുമായിഇഷ്ടത്തിലായിരുന്നുവെന്ന സൂചനയാണ് അയല്‍ക്കാര്‍ നല്കുന്നത്.

കാമുകനെ രക്ഷിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കള്ളക്കഥമെനഞ്ഞ് ഇത്തരത്തില്‍ മൊഴി നല്കിയതെന്നാണ് ഇവര്‍ പറയുന്നത്.ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു നാടിനെ തന്നെ ഞെട്ടിച്ച സംഭവം. വയറുവേദനയെത്തുടര്‍ന്നാണ് പെണ്‍കുട്ടി കാക്കനാട്ടെ സണ്‍റൈസ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ട് കുത്തിവയ്‌പെടുത്ത പെണ്‍കുട്ടി, പിന്നീട് ശുചിമുറിയില്‍ പോകുകയും അവിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പ്രസവാനന്തര ചികിത്സയും നല്‍കി. അച്ഛന്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ദരിദ്ര ചുറ്റുപാടിലാണ് പെണ്‍കുട്ടിയുടെ കുടുംബം ജീവിക്കുന്നത്. അച്ഛന്‍ ഉപേക്ഷിച്ചുപോയതിനാല്‍ ബന്ധുക്കളാണ് ഇവര്‍ക്ക് സംരക്ഷണം നല്കുന്നത്.

പെണ്‍കുട്ടി പ്രസവിക്കുന്നതിന് രണ്ടുദിവസം മുന്‍പും പതിവുപോലെ കോളജില്‍ പോയിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചിരുന്നില്ല. കൂട്ടുകാര്‍ക്കും ഇതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്നാണ് സൂചന. വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും.

ചിമ്ബുവിന്റെ നായികയായത് തെറ്റായിപ്പോയി: മഞ്ജിമ

ഫേസ്ബുക്ക് പ്രണയം; പ്ലസ് ടു വിദ്യാര്‍ഥിനിയെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ചതായി പരാതി

English summary
kakkanadu girl pregnet twelve years boy
topbanner

More News from this section

Subscribe by Email