Thursday November 15th, 2018 - 7:36:am
topbanner

കയ്പമംഗലത്തെ ആര്‍എസ്പി സ്ഥാനാര്‍ഥി പിന്‍വാങ്ങി

NewsDesk
കയ്പമംഗലത്തെ ആര്‍എസ്പി സ്ഥാനാര്‍ഥി പിന്‍വാങ്ങി

തൃശൂര്‍: കയ്പമംഗലത്ത് മത്സരിക്കാനായി ആര്‍എസ്പി കണ്ടെത്തിയ സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീന്‍ മത്സര രംഗത്തു നിന്നും പിന്മാറി. യുഡിഎഫുമായി ഒത്തുപോകില്ലെന്ന് പറഞ്ഞായിരുന്നു സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ നൂറുദ്ദീന്റെ പിന്മാറ്റം.

ആര്‍എസ്പിക്ക് അടിത്തറയില്ലാത്ത മണ്ഡലത്തില്‍ പൊതുസമ്മതന്‍ എന്ന നിലയിലാണ് നൂറുദ്ദീനെ മത്സര രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ ആര്‍എസ്പി ചിഹ്നത്തില്‍ മത്സരിക്കാതെ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കാമെന്ന് നൂറുദ്ദീന്‍ നിലപാടെടുത്തു. ഇതിനോട് ആര്‍എസ്പി അനുകൂല നിലപാട് സ്വീകരിക്കാഞ്ഞതോടെയാണ് പിന്മാറാന്‍ നൂറുദ്ദീന്‍ തീരുമാനിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി നൂറുദ്ദീന്‍ മത്സരിച്ചിരുന്നു. പിന്നീട് ഡിസംബറില്‍ എഎപി അംഗത്വം രാജിവയ്ക്കുകയായിരുന്നു.

തടികുറയ്ക്കാന്‍ മരുന്നു കഴിച്ച മിമിക്രി കലാകാരന്‍ മരിച്ചു

ഭര്‍ത്താവ് അന്യസ്ത്രീകളെ തേടി പോയാല്‍; ഈ സ്ത്രീ പറയുന്നത്

Read more topics: kaipamangalam, rsp, candidate
English summary
kaipamangalam rsp candidate noorudheen
topbanner

More News from this section

Subscribe by Email