Wednesday November 14th, 2018 - 1:50:am
topbanner

സിപിഎം കേരള കോണ്‍ഗ്രസ് ധാരണ വീണ്ടും ഉണ്ടാകുമോ? ശ്രദ്ധ കടുത്തുരുത്തിയിലേക്ക്‌

suvitha
സിപിഎം കേരള കോണ്‍ഗ്രസ് ധാരണ വീണ്ടും ഉണ്ടാകുമോ? ശ്രദ്ധ കടുത്തുരുത്തിയിലേക്ക്‌

കടുത്തുരുത്തി ഒമ്പതിന് നടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേത് പോലെ സി.പി.എം- കേരളാ കോണ്‍ഗ്രസ് ധാരണയുണ്ടാകുമോയെന്ന് ഏവരും ഉറ്റുനോക്കുന്നു. ഒമ്പതിന് രാവിലെ 11ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും.

ഏപ്രില്‍ 12നാണ് എല്‍.ഡി.എഫ് നല്‍കിയ അവിശ്വാസപ്രമേയത്തില്‍ കേരളകോണ്‍ഗ്രസിലെ (എം) അന്നമ്മ രാജുവിന്റെ പിന്തുണയോടെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജയിംസും വൈസ് പ്രസിഡന്റ് കെ.എ. തോമസും പുറത്തായത്. കോണ്‍ഗ്രസ് അംഗം ജാന്‍സി മാത്യു പ്രമേയം ചര്‍ച്ചയ്ക്കെടുക്കുതിന് മുമ്പായി ഇറങ്ങിപ്പോയിരുന്നു.

13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതമുണ്ട്. തിരഞ്ഞെടുപ്പിനുശേഷം സ്വതന്ത്ര അംഗം കെ.എ. തോമസിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി കേരള കോണ്‍ഗ്രസിലെ (എം) ലൂസമ്മ ജയിംസിനെ പ്രസിഡന്റാക്കി യു.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു.

ആദ്യ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കാനായിരുന്നു ധാരണ. ഇതിനിടെ ഒന്നേകാല്‍ വര്‍ഷം പിന്നിട്ടപ്പോഴേക്കും കേരള കോണ്‍ഗ്രസിലെ തന്നെ അന്നമ്മ രാജു പ്രസിഡന്റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു രംഗത്തു വന്നു. പ്രസിഡന്റ് സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഈ അവസരം മുതലാക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണം പിടിക്കാന്‍ അന്നമ്മ രാജുവിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയം പാസാക്കിയാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കിയത്. ഒമ്പതിനു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അന്നമ്മ രാജുവിന് ഒരു വര്‍ഷത്തേക്ക് പ്രസിഡന്റ് പദം നല്‍കുന്നതിനാണ് എല്‍.ഡി.എഫില്‍ ധാരണ.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) അംഗം അന്നമ്മ രാജുവിനെ അനുനയിപ്പിച്ച് വീണ്ടും കേരള കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം ശക്തമായി. മൂന്ന് ബ്ലോക്ക് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തിലേക്ക് അന്നമ്മയെ ക്ഷണിച്ചിരുന്നെങ്കിലും ഇവര്‍ എത്തിയില്ല.

പത്തുമാസം പ്രസിഡന്റ് സ്ഥാനം ഇവര്‍ക്ക് നല്‍കാമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ വാഗ്ദാനം.എന്നാല്‍ അന്നമ്മ രാജു വീണ്ടും കേരളാ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് എല്‍.ഡി.എഫ് നേതൃത്വം പറയുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ രാഷ്ട്രീയ നീക്കം കടുത്തുരുത്തിയിലും ആവര്‍ത്തിക്കുമോയെന്ന് ഇടതു നേതൃത്വം ഇന്ന് ചേരുന്ന എല്‍.ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസുമായി ധാരണ വന്നാല്‍ സി.പി.ഐ വോട്ടേടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ അറിയിച്ചു.

 

English summary
kaduthuruthi election, kaduthuruthy block panchayat,
topbanner

More News from this section

Subscribe by Email