Sunday June 16th, 2019 - 8:22:am
topbanner
topbanner

വേണുഗോപാലന്‍ നായര്‍ ഇടത് രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിച്ചിരുന്നയാള്‍ ; കുടുബം ഇടതുപക്ഷക്കാര്‍ എന്ന് കടകംപള്ളി

suji
വേണുഗോപാലന്‍ നായര്‍ ഇടത് രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിച്ചിരുന്നയാള്‍ ; കുടുബം ഇടതുപക്ഷക്കാര്‍ എന്ന് കടകംപള്ളി

സെക്രട്ടേറിയേറ്റ് നടയ്ക്കല്‍ സമര പന്തലിന് മുന്നില്‍ യുവാവ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സംഭവം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിയുടേത് ഭ്രാന്തമായ സമീപനമാണെന്നും ഹര്‍ത്താല്‍ ജനം തള്ളികളഞ്ഞെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വേണുഗോപാലന്‍ നായരെ ബിജെപിക്കാരന്‍ ആക്കാന്‍ നോക്കുകയാണ്. എന്നാല്‍ ഇയാളുടെ കുടുംബം പരമ്പരാഗതമായി ഇടതുപക്ഷക്കാര്‍ ആണ്. വേണുഗോപാലന്‍ നായര്‍ ഒരു രാഷ്ട്രീയ ചായ്‌വും പ്രകടിപ്പിച്ചിരുന്നില്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നയാളാണ് മരിച്ച വേണുഗോപാലന്‍ നായര്‍. രണ്ടുതവണ വിവാഹം കഴിഞ്ഞു. രണ്ടു ബന്ധങ്ങളും ഉപേക്ഷിച്ചു. 70 ശതമാനം പൊള്ളലേറ്റത്തിനാല്‍ ജീവിച്ചിരിക്കുമോ എന്ന സംശയത്തിലാണ് പോലീസ് മരണമൊഴി രേഖപ്പെടുത്തിയത്. മണ്ണെണ്ണ താന്‍ വാങ്ങിയതാണെന്നും ദേഹത്തൊഴിച്ചതെന്നും കത്തിച്ചതെന്നും അയാള്‍ തന്നെ പോലീസിനോട് പറഞ്ഞു.

പ്രാണവേദനയില്‍ സമരപന്തലിലേക്ക് ഓടികയറിയിരുന്നെങ്കില്‍ അവിടേയും തീ പിടിക്കുമായിരുന്നു. പോലീസിന്റെ സമയോചിത ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു .

Read more topics: kadakompally , hartal
English summary
kadakompally against hartal
topbanner

More News from this section

Subscribe by Email