Tuesday September 25th, 2018 - 2:42:pm
topbanner

കുത്തിയോട്ടം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Jikku Joseph
കുത്തിയോട്ടം വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ചാടി വീഴേണ്ട ആവശ്യമില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീട് നിറുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുത്തിയോട്ടത്തില്‍ ബാലാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുത്തിയോട്ടം സംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

English summary
kadakampally surendran on kuthiyottam ritual
topbanner

More News from this section

Subscribe by Email