topbanner
Tuesday September 26th, 2017 - 5:48:am
topbanner

കടംകപള്ളിയുടെ ക്ഷേത്രദര്‍ശനം: പാര്‍ട്ടി വിശദീകരണം തേടും

sadu prakash
കടംകപള്ളിയുടെ ക്ഷേത്രദര്‍ശനം: പാര്‍ട്ടി വിശദീകരണം തേടും

തിരുവനന്തപുരം: ക്ഷേത്രദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം തേടാനൊരുങ്ങി സി.പി.ഐ.എം. വാര്‍ത്തകള്‍ ശരിയാണോയെന്ന് കടകംപള്ളി പറയട്ടെ. കടകംപള്ളിയുടെ നിലപാട് അറിഞ്ഞ ശേഷം പാര്‍ട്ടി തീരുമാനമെടുക്കും.എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും.

അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും തന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും ഭക്തിപ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം അറിയിച്ചു.

 

English summary
kadakampally surendran's temple visit: cpm seeks explanation
topbanner topbanner

More News from this section

Subscribe by Email