Thursday December 13th, 2018 - 12:49:am
topbanner

ഭാര്യയുടെ സ്ഥാനക്കയറ്റം ജലീല്‍ മന്ത്രിയായ ശേഷം ; വാദം വീണ്ടും പൊളിയുന്നു

suji
ഭാര്യയുടെ സ്ഥാനക്കയറ്റം ജലീല്‍ മന്ത്രിയായ ശേഷം ; വാദം വീണ്ടും പൊളിയുന്നു

തന്റെ ഭാര്യയുടെ സ്ഥാനക്കയറ്റം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു. ജലീല്‍ തദ്ദേശ സ്വയം ഭരണ മന്ത്രിയായിരുന്ന സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്എസ്എസ് പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. സീനിയോറിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നപ്പോള്‍ ഭാര്യയ്ക്ക് സ്ഥാന കയറ്റം കിട്ടിയത് യുഡിഎഫ് ഭരണകാലത്താണെന്ന് മന്ത്രി പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ വാദം പൊളിയുകയാണ്. സ്‌കൂള്‍ മാനേജര്‍ അപ്പോയ്ന്‍മെന്റ് ഓഡര്‍ നല്‍കിയത് 2016 മേയ് 1 നായിരുന്നു. എന്നാല്‍ ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചുള്ള ഹയര്‍സെക്കന്ററി പ്രാദേശിക ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്തുവന്നത് ജലീല്‍ മന്ത്രിയായ ശേഷം 2016 ജൂലൈ 26 നാണ്.

ഒരേ ദിവസം ജോയ്ന്‍ ചെയ്ത രണ്ടുപേരുണ്ടെങ്കില്‍ പ്രായത്തില്‍ മൂത്തയാള്‍ക്ക് സ്ഥാനകയറ്റം നല്‍കണമെന്നിരിക്കേ ഈ ചട്ടം ലംഘിച്ച് മന്ത്രി പത്‌നിയ്ക്ക് സ്ഥാനം നല്‍കുകയായിരുന്നു. മന്ത്രിയുടെ സ്വാധീനമുപയോഗിച്ചാണിതെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ് .

Read more topics: k t jaleel wife, promotion
English summary
k t jaleel wife promotion in new controversy
topbanner

More News from this section

Subscribe by Email