Sunday November 18th, 2018 - 12:59:am
topbanner

ഗീബല്‍സിന്റെ കേരളാ പതിപ്പായ മന്ത്രി തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ല ; തോമസ് ഐസക്കിന് മറുപടിയുമായി കെ സുരേന്ദ്രന്‍

suji
ഗീബല്‍സിന്റെ കേരളാ പതിപ്പായ മന്ത്രി തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ല ; തോമസ് ഐസക്കിന് മറുപടിയുമായി കെ സുരേന്ദ്രന്‍

ധനമന്ത്രി തോമസ് ഐസക്ക് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന് പറഞ്ഞ ഗീബല്‍സിന്റെ കേരളാ പതിപ്പായ മന്ത്രി തോമസ് ഐസകില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ല.

നോട്ടുനിരോധനത്തിനുശേഷം 18 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി മൂന്ന് ലക്ഷം കോടിയിലധികം വരുന്ന കണക്കില്‍പ്പെടാത്ത പണം ബാങ്കുകളില്‍ വന്നിട്ടുണ്ടെന്ന സത്യം അദ്ദേഹം കാണാതെ പോവുകയാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു നൂണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാവുമെന്ന് പറഞ്ഞ ഗീബല്‍സിന്റെ കേരളാ പതിപ്പായ ഡോ. തോമസ് ഐസക്കില്‍ നിന്ന് ആരും സത്യം പ്രതീക്ഷിക്കുന്നില്ല. നോട്ടുനിരോധനത്തിനു ശേഷം 18 ലക്ഷം അക്കൗണ്ടുകളില്‍ നിന്നായി 3 ലക്ഷം കോടിയിലധികം വരുന്ന കണക്കില്‍പ്പെടാത്ത പണം ബാങ്കുകളില്‍ വന്നിട്ടുണ്ടെന്ന സത്യം അദ്ദേഹം കാണാതെ പോവുകയാണ്. 201314 ല്‍ രാജ്യത്തിന്റെ നികുതിവരുമാനം 6.38 ലക്ഷം കോടിയായിരുന്നെങ്കില്‍ 201718 ല്‍ അത് 10.2 ലക്ഷം കോടിയാണ്. 2014 മാര്‍ച്ചില്‍ രാജ്യത്ത് 3.8 കോടി നികുതിദായകരാണുണ്ടായിരുന്നത്. 201718 ല്‍ 6. 86 കോടിയാണ്. GST വഴി വര്‍ദ്ധിച്ചത് 72.5 ശതമാനം നികുതിദായകരാണ്. 66.17 ആളുകളില്‍നിന്ന് 1.14 കോടിയായി നികുതിദായകരുടെ എണ്ണം വര്‍ദ്ധിച്ചു. പണമുള്ളവരെല്ലാം ഇടപാടുകള്‍ ബാങ്കുവഴിയാക്കി. ഹവാല ഇടപാടുകള്‍ കുറഞ്ഞു. രണ്ടുലക്ഷം ഷെല്‍ കമ്പനികളെ പൂട്ടിച്ചു. ബിനാമി പ്രോപ്പര്‍ട്ടി നിയമം ശക്തമാക്കി. സമ്പദ്ഘടന സുതാര്യമാക്കി. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ദ്ധിപ്പിക്കാനായി. എന്തിനേയും എതിര്‍ക്കുക എന്ന നശീകരണ വാസനയാണ് തോമസ് ഐസക്കിനെ നയിക്കുന്നത്. GST യെ ആദ്യം നഖശിഖാന്തം എതിര്‍ത്ത ഐസക്കിന് പിന്നീട് മാറ്റി പറയേണ്ടിവന്നു. ADB ഉദ്യോഗസ്ഥരെ കരി ഓയില്‍ ഒഴിച്ചു. ഇപ്പോള്‍ സ്തുതി പാടുന്നു. പ്രളയദുരിതത്തിലെ വീഴ്ച മറയ്ക്കാന്‍ പുതിയ അടവുമായി ഇറങ്ങിയിരിക്കുകയാണ് ഐസക്ക്. പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്നതുകൊണ്ടാണ് ഐസക്ക് കേന്ദ്രവിരുദ്ധ നീക്കം ശക്തിപ്പെടുത്തുന്നതെന്ന് പാര്‍ട്ടിക്കുള്ളിലെ കരക്കമ്പി

 

Read more topics: k surendran, thomas isac
English summary
k surendran replayed to thomas isac
topbanner

More News from this section

Subscribe by Email