Wednesday November 21st, 2018 - 9:25:am
topbanner

താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്; താങ്കളേക്കാള്‍ മിടുക്കന്‍ വി.എസ് അച്യുതാനന്ദനായിരുന്നു: കെ. സുരേന്ദ്രന്‍

Jikku Joseph
താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്; താങ്കളേക്കാള്‍  മിടുക്കന്‍ വി.എസ് അച്യുതാനന്ദനായിരുന്നു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണരായി വിജയനെതിരെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരാജയമാമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

താങ്കള്‍ക്ക് ആ പഴയ പാര്‍ട്ടി സെക്രട്ടറിപ്പണി തന്നെയാണ് നല്ലത്. ഒരു മുഖ്യമന്ത്രി പോയിട്ട് ഒരു പഞ്ചായത്ത് പ്രസിഡണ്ടിന്റെ പണി പോലും അങ്ങേക്ക് നേരാം വണ്ണം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇതിനോടകം ഇത് എത്രാമത്തെ തവണയാണ് താങ്കള്‍ തെളിയിച്ചത്. ഭരണനിര്‍വഹണം കുട്ടിക്കളിയല്ല. സത്യത്തില്‍ കേരളസര്‍ക്കാരും താങ്കളും എന്ത് ഏകോപനമാണ് ഈ ദുരന്തനിവാരണത്തിന് നടത്തിയത്? തികച്ചും നിസ്സഹായമായ നിലയിലായി കേരളസര്‍ക്കാര്‍ പൂര്‍ണ്ണമായും.

ഗുജറാത്ത് ഭൂകമ്പം, പ്‌ളേഗ്, ഉത്തരാഖണ്ഡ് ദുരന്തം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ഒരു നിമിഷം ദുരഭിമാനം വെടിഞ്ഞ് ഒന്നു മനസ്സിലാക്കാന്‍ താങ്കള്‍ തയാറാവണം. കേന്ദ്ര വ്യോമ, നാവികസേനകള്‍ ഫലപ്രദമായി ഇറങ്ങിയതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും മൃതദേഹങ്ങള്‍ കിട്ടിയത്. ദുരന്തബാധിതപ്രദേശങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍ തന്നെ താങ്കള്‍ അഞ്ചു ദിവസമെടുത്തു. സത്യം പറയാമല്ലോ താങ്കളേക്കാള്‍ എത്രയോ മിടുക്കന്‍ വി. എസ്. അച്യുതാനന്ദനായിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നടക്കുമായിരുന്നു.

English summary
k surendran facebook post against pinarayi vijayan
topbanner

More News from this section

Subscribe by Email