Monday December 17th, 2018 - 1:42:pm
topbanner

കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാതെ മുഖ്യമന്ത്രി പിണറായി വടക്കു നോക്കി ഇരിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

suji
കേരളത്തില്‍ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കാതെ മുഖ്യമന്ത്രി പിണറായി വടക്കു നോക്കി ഇരിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട് ; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്ത്. ഉരുള്‍പ്പൊട്ടലുണ്ടായ കട്ടിപ്പാറ സന്ദര്‍ശിക്കാത്ത പിണറായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തെ കാണാന്‍ പോയെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയന്‍ വടക്ക് നോക്കി മുഖ്യമന്ത്രി ആയിരിക്കുകയാണ്. കേരളത്തില്‍ എന്ത് നടക്കുന്നു എന്വേഷിക്കാതെ വടക്കു നോക്കി ഇരിക്കുകയാണ് പിണറായി ചെയ്യുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി ഡല്‍ഹി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കാണാന്‍ പോയത് ശരിയല്ല. ഒരു നാട് മുഴുവന്‍ തേങ്ങുമ്പോഴാണിത്. നിപ്പ ദുരന്തം ഉണ്ടായപ്പോളേ വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടിലോ മുഖ്യമന്ത്രി പോയില്ല, ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കേണ്ട മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. പിണറായി കേരളത്തിലെ മുഖ്യമന്ത്രിയാണ് എന്ന കാര്യം മറക്കരുത്, സുരേന്ദ്രന്‍ പറഞ്ഞു.

 

Read more topics: k surendran, pinarayi vijayan
English summary
k surendran criticize pinarayi vijayan
topbanner

More News from this section

Subscribe by Email