Monday February 18th, 2019 - 3:50:am
topbanner

ഭര്‍ത്താവിന്റെ ഗ്രൂപ്പുകാര്‍ക്ക് വേണ്ടി ബൃന്ദാ കാരാട്ട് പരാതി മൂടിവച്ചെന്ന് കെ സുരേന്ദ്രന്‍

suji
ഭര്‍ത്താവിന്റെ ഗ്രൂപ്പുകാര്‍ക്ക് വേണ്ടി ബൃന്ദാ കാരാട്ട് പരാതി മൂടിവച്ചെന്ന് കെ സുരേന്ദ്രന്‍

സ്വന്തം ഭര്‍ത്താവിന്റെ ഗ്രൂപ്പുകാരായ കേരളത്തിലെ സിപിഎം നേതൃത്വത്തിന് തലവേദനയുണ്ടാകാതിരിക്കാന്‍ പി ശശിയ്‌ക്കെതിരെയുള്ള പരാതി ബൃന്ദാ കാരാട്ട് മൂടി വച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോള്‍ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്? എന്തുകൊണ്ട് ആ പരാതിയില്‍ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാര്‍ട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കള്‍ക്കുണ്ടായില്ലല്ലോ. പരാതിക്കാരി സീതാറാം യെച്ചൂരിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഈ വാര്‍ത്ത പോലും പുറംലോകം അറിയുമായിരുന്നോ? സ്വന്തം ഭര്‍ത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമാണ് താങ്കള്‍ ഈ പരാതി മൂടിവെച്ചത്. രാജ്യം മുഴുവന്‍ നടന്ന് മഹിളകളെ ഉദ്ധരിക്കാന്‍ നടക്കുന്ന താങ്കള്‍ ഈ കാപട്യം കാണിക്കാന്‍ പാടില്ലായിരുന്നു.

 

Viral News

Read more topics: k surendran,brinda karat
English summary
k surendran criticize brinda karat
topbanner

More News from this section

Subscribe by Email