Tuesday November 20th, 2018 - 11:16:pm
topbanner

ജയരാജന്‍ പേടി തൊണ്ടനാണ് ; എപ്പോഴും ആരോ വധിക്കുമെന്ന് ഭയന്നു നടക്കുന്നു ; പരിഹസിച്ച് കെ സുരേന്ദ്രന്‍

suji
ജയരാജന്‍ പേടി തൊണ്ടനാണ് ; എപ്പോഴും ആരോ വധിക്കുമെന്ന് ഭയന്നു നടക്കുന്നു ; പരിഹസിച്ച് കെ സുരേന്ദ്രന്‍

സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. എന്‍.ഡി.എ രാപ്പകല്‍ സമരം മാനാഞ്ചിറയില്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു വിമര്‍ശനം. കഴിഞ്ഞ ദിവസം സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.

എപ്പോഴും ആരോ വധിക്കുമെന്ന തോന്നലാണ് ജയരാജന്. കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടിയിലും നിരവധി ശത്രുക്കളാണ് ജയരാജനുള്ളത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ യു.എ.പി.എ ചുമത്തുമെന്ന് കണ്ടപ്പോള്‍ നെഞ്ചുവേദന വന്നിരുന്നു. ഇപ്പോള്‍ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള സാഹചര്യമുണ്ടായപ്പോള്‍ പുതിയ അടവെടുക്കുകയാണ്. നെഞ്ചുവേദന ഉടന്‍ വരും. എത്ര പൊലീസിന്റെ അകമ്പടിയുണ്ടായാലും നിയമത്തിന്റെ മുന്നില്‍നിന്ന് ജയരാജന് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ വോട്ട് കൂട്ടാനല്ല ജയിക്കാനാണ് ബി.ജെ.പി മത്സരിക്കുന്നതെന്നും അതിനാല്‍ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നും കെ.എം. മാണി അഴിമതിക്കാരനാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

 

 

 

Read more topics: k surendran,p jayarajan
English summary
k surendran criticise p jayarajan
topbanner

More News from this section

Subscribe by Email