Tuesday May 21st, 2019 - 8:17:am
topbanner
topbanner

കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

RA
കെ സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

പത്തനംതിട്ട; തെരഞ്ഞടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെ ശബരിമല പരാമര്‍ശവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രം​ഗത്ത്. അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെന്ന്‌ അമിത് ഷാ പറഞ്ഞു. റോഡ് ഷോ നടത്തുന്നതിനിടെയാണ് അമിത് ഷാ പ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്

ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പോലീസിനൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും നിയോഗിച്ചുവെന്ന് അമിത്ഷാ പറഞ്ഞു. 30,000 അയ്യപ്പ ഭക്തര്‍ക്കെതിരെ 2000 കേസുകളാണ് ഇടതുസര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ലക്ഷ്യംവച്ചാണ് സര്‍ക്കാര്‍ നീങ്ങിയത്.

വിശ്വാസം സംരക്ഷിക്കാന്‍ ബിജെപി അയ്യപ്പ ഭക്തര്‍ക്കൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുമെന്നുമായിരുന്നു അമിത് ഷായുടെ വാഗ്ദാനം. വൈകിട്ട് മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ കനത്തമഴയിലും വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു.

Read more topics: k surendran, amithsha, roadshow
English summary
k surendran amithsha roadshow
topbanner

More News from this section

Subscribe by Email