Saturday September 22nd, 2018 - 10:59:am
topbanner

ഡിവൈഎഫ്‌ഐയില്‍ മാത്രമേ ഇത്തരം തീവ്രവാദ ശക്തികള്‍ കയറികൂടിയിട്ടുള്ളൂ എന്നാണ് ആദ്യം കരുതിയതെന്ന് കെ സുരേന്ദ്രന്‍

suji
ഡിവൈഎഫ്‌ഐയില്‍ മാത്രമേ ഇത്തരം തീവ്രവാദ ശക്തികള്‍ കയറികൂടിയിട്ടുള്ളൂ എന്നാണ് ആദ്യം കരുതിയതെന്ന് കെ സുരേന്ദ്രന്‍

ഇന്ധന വില വര്‍ദ്ധനവ്, ജിഎസ് ടി നോട്ട് നിരോധനം എന്നീ കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വടക്കേ ഉള്ളൂവെന്ന് വിചാരിച്ച കനയ്യ കുമാറിനെ പോലുള്ളവര്‍ കേരളത്തിലെ സിപിഐയിലും ഉണ്ടെന്ന് ഇതോടെ ബോധ്യമായെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ഡിവൈഎഫ്‌ഐയില്‍ മാത്രമേ ഇത്തരം തീവ്രവാദ ശക്തികള്‍ കയറികൂടിയിട്ടുള്ളൂ എന്നാണ് ആദ്യം കരുതിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പോസ്റ്റിങ്ങനെ

ഇത് വെറും മനോരോഗമല്ല. ഡി. വൈ. എഫ്. ഐ യില്‍ മാത്രമേ ഇത്തരം തീവ്രവാദശക്തികള്‍ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത്. കനയ്യകുമാറും കമ്പനിയുമൊക്കെ അങ്ങ് വടക്കേ ഉള്ളുവെന്നാ വിചാരിച്ചത്. കേരളത്തിലെ സി. പി. ഐ യിലും അത്തരക്കാര്‍ ഉണ്ടെന്ന് ഇതോടെ ബോധ്യമായി. ഉള്ളിലുള്ള മ്‌ളേഛ വര്‍ഗീയ ചിന്ത പുറത്തുവന്നതാണ്. കരുതിയിരിക്കണം ഇത്തരം മതേതര മാരീചന്‍മാരെ.

 

Read more topics: k surendran,punch modi challenge
English summary
k surendran against punch modi challenge
topbanner

More News from this section

Subscribe by Email