topbanner
Sunday December 17th, 2017 - 7:38:am
topbanner
topbanner

ആർ.സി.സി സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ സുരേന്ദ്രൻ

fasila
ആർ.സി.സി സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആർ.സി.സിയിൽ ഒൻപത് വയസ്സുകാരിക്ക് എച്ച്ഐവി അണുബാധ ഉണ്ടായത് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ സുരേന്ദ്രൻ. ഇപ്പോൾ നടക്കുന്ന അന്വേഷണം കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിൽ ആണ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ആർ.സി.സിയിൽ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. യുവമോർച്ച ആർ.സി.സിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ആകുലപ്പെടുന്ന കേരള സർക്കർ ഓഫീസിലെ വിഷയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വേണ്ട ഗൗരവത്തിൽ എടുത്തിട്ടില്ല. രക്തം പരിശോധിച്ചു അണുവിമുക്തമാണെന്നു നോക്കാൻ പോലും കഴിയാത്ത ആരോഗ്യ വകുപ്പാണ് ഇന്ന് കേരളത്തിലുള്ളത്. ആർസിസിയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. സമാനരീതിയിൽ മറ്റു കുട്ടികൾക്കും എച്ച്ഐവിഅണുബാധ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു.

ആർ.സി.സി വലിയ അഴിമതിയുടെ കേന്ദ്രമായി മാറുന്നു എന്നും ആർസിസിയിലെ നിയമനവും പർച്ചേസിംങ്ങും ഡെന്ററും സുതാര്യമല്ല. മന്ത്രിമാരുടെയും വലത് ഇടത് നേതാക്കന്മാരുടെ താൽപര്യങ്ങൾക്കുവേണ്ടി ആർ.സി.സിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഇത്രയും ദിവസമായിട്ടും കുട്ടികളുടെ ചികിത്സാ സഹായത്തിന് വേണ്ടിയുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ചികിൽസാ സഹായത്തിനു വേണ്ടി പിതാവിന് കോടതിയെ സമീപിക്കേണ്ടി സാഹചര്യമാണ് നിലവിലുള്ളത്.

കേരളത്തിന്റെ മുഖ്യ പ്രതിപക്ഷം ജനദ്രോഹനടപടികൾ കണ്ടില്ല എന്ന് നടിക്കുന്നത് ഈ അഴിമതികളിൽ പ്രതിപക്ഷത്തിനും പങ്കുള്ളതുകൊണ്ടാണ്. ഇന്ന് ഇടത് സർക്കാറിന്റെ ഐശ്വര്യമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയിരിക്കുകയാണെന്നും അദ്ദേഹം പാറഞ്ഞു. ആർ.സി.സി മനുഷ്യാവകാശലംഘനത്തിനെതിരെ ശക്തമായിട്ടുള്ളത് സമരവും ആയിട്ട് ഭാരതീയ ജനതാപാർട്ടിയും യുവമേർച്ച മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മാർച്ചിനെ യുവമോർച്ച ജില്ലാ പ്രസിഡന്റ് അനുരാജ് അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ എസ് രാജീവ്, Sc മോർച്ച സംസ്ഥാനപ്രസിഡന്റ് പി സുധീർ,സംസ്ഥാന ട്രഷർ സമ്പത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, രഞ്ചിത്ത് ചന്ദ്രൻ, രാഗേന്ദു ജില്ലാ നേതാക്കളായ ചന്ദ്രകിരൺ, സതീഷ്, വിഷ്ണുദേവ് ഉണ്ണിക്കണ്ണൻ ,പ്രശാന്ത്, നന്ദു, സിജുമോൻ എന്നിവർ മർച്ചിന് നേത്യത്വം നൽകി.

Read more topics: k surendran, Rcc, incident
English summary
The central agency should investigate the Rcc incident: k surendran
topbanner topbanner

More News from this section

Subscribe by Email