topbanner
Thursday August 17th, 2017 - 11:25:am
topbanner

നെഹ്‌റു ഗ്രൂപ്പ് കൃഷ്ണദാസിനെ രക്ഷിക്കാന്‍ കെ സുധാകരന്റെ ചര്‍ച്ച; ഡിവൈഎഫ്‌ഐ തടഞ്ഞു

NewsDesk
നെഹ്‌റു ഗ്രൂപ്പ് കൃഷ്ണദാസിനെ രക്ഷിക്കാന്‍ കെ സുധാകരന്റെ ചര്‍ച്ച; ഡിവൈഎഫ്‌ഐ തടഞ്ഞു

പാലക്കാട്: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ രഹസ്യ ചര്‍ച്ച നടത്തിയത് വിവാദത്തില്‍.

പരാതി നല്‍കിയ വിദ്യാര്‍ഥി ഷജീര്‍ ഷൗക്കത്തലിയുടെ വീട്ടിലെത്തിയാണ് സുധാകരന്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയത്. പാലക്കാട് ചെറുപ്ലശേരിയിലെ വീട്ടിലായിരുന്നു ചര്‍ച്ച. സംഭവം അറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട് വളഞ്ഞു.

മധ്യസ്ഥ ചര്‍ച്ചയ്ക്ക് വന്നതാണെന്ന് സുധാകരന്‍ സമ്മതിച്ചു. ഇരുകൂട്ടരും ആവശ്യപ്പെട്ടതനുസരിച്ചാണ് ചര്‍ച്ചയെന്നും അദ്ദേഹം അറിയിച്ചു. ഒറ്റപ്പാലം സിഐയുടെ നേതൃത്വത്തിലുളള പൊലീസിന്റെ സംരക്ഷണത്തില്‍ സുധാകരന്‍ സ്ഥലത്തുനിന്ന് പോവുകയായിരുന്നു.

ചര്‍ച്ചക്കായി കണ്ടെത്തിയ വീട് തന്റെ ബന്ധുവിന്റെ വീടായതിനാലാണ് ഇവിടേക്കെത്തിയതെന്നും കെ സുധാകരന്‍ പറയുന്നു. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ താങ്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അക്കാര്യം തിരുമാനിക്കുന്നത് താനാണെന്നും രണ്ട് വിഭാഗക്കാരും ഒരുപോലെ ആവശ്യപ്പെടുമ്പോള്‍ വിഷയത്തില്‍ ഇടപെടുക എന്നത് തന്റെ ധാര്‍മ്മികമായ അവകാശമാണെന്നും അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല എന്നും സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read more topics: MP, K Sudhakaran, nehru, p krishnadas
English summary
Ex-MP K Sudhakaran's 'peacemaking' bid goes awry
topbanner topbanner

More News from this section

Subscribe by Email