Sunday November 18th, 2018 - 1:36:pm
topbanner

ജനസംഘത്തിന്റെ എച്ചില് തിന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് കെ സുധാകരൻ

NewsDesk
ജനസംഘത്തിന്റെ എച്ചില് തിന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് കെ സുധാകരൻ

പിലാത്തറ: ജനസംഘത്തിന്റെ എച്ചില് തിന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. ജീവിതത്തിൽ ഒരിക്കൽപ്പോലും കോൺഗ്രസ് ജനസംഘത്തിന്റെയോ ബി ജെ പിയുടേയോ വോട്ട് വാങ്ങിയിട്ടില്ല. ബി.ജെ.പി യോട് ഒരിക്കലും സന്ധി ചെയ്യാത്ത പ്രസ്ഥാനമാണ് ഞങ്ങൾ.

എന്നാൽ അവരോട് സന്ധി ചെയ്തവരാണ് പിണറായിയുടെ പ്രസ്ഥാനം. ആ പിണറായിയാണ് ഇപ്പോൾ കോൺഗ്രസിനെ വിമർശിക്കാൻ വരുന്നത്. ഒരാളോടും ചർച്ച ചെയ്യാതെ വിധി നടപ്പാക്കും എന്ന് പ്രഖ്യാപിച്ച പിണറായിൽ ജനാധിപത്യത്തിന്റെ തരിമ്പ് പോലും കാണുന്നില്ല.

ഈ വിധി വാങ്ങിയത് ഇടത്പക്ഷമാണ്. അതിന് വേണ്ടിയുള്ള കേസ് കൊടുത്തത് ബി ജെ പിക്കാരാണെന്നും കെ സുധാകരൻ പറഞ്ഞു.കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ നയിക്കുന്ന വിശ്വാസസംരക്ഷണ ജാഥയ്ക്ക് പിലാത്തറയിൽ സ്വൂ കരണം നൽകി. ജില്ലയിലെ ആദ്യ സ്വീകരണകേന്ദ്രമായ പിലാത്തറയിൽ പതിനായിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്

ശബരിമല വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന വർഗീയ ധ്രുവീകരണ നയത്തിൽ പ്രതിഷേധിച്ചാണ് കെ സുധാകരന്റെ നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിൽ നടക്കുന്ന പ്രഥമ സ്വീകരണ പരിപാടി പിലാത്തറയിലാണ നടന്നത് ജില്ലാ അതൃത്തിയായ ഒളവറ പാലത്തിന് സമീപത്തുനിന്ന് ജാഥയെ സ്വീകരിച്ചു ബാന്റ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടുകൂടി ജാഥാ പിലാത്തറയിലെ സ്വീകരണ കേന്ദ്രത്തിൽ എത്തി.

പയ്യന്നൂർ മാടായി കല്യാശ്ശേരി ശ്രീകണ്ഠാപുരം തളിപ്പറമ്പ് തുടങ്ങി അഞ്ച്ബ്ലോക്കുകളിൽ നിന്നുള്ള പ്രവർത്തകർ പിലാത്തറ നടക്കുന്ന സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു. ജാഥാ സ്വീകരണ പരിപാടിയിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു.

എം എൽ എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ പി അനിൽകുമാർ, സുമാ ബാലകൃഷ്ണൻ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി രമാനന്ദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ, കെ പി സി സി നിർവ്വാഹക സമിതിയംഗം നാരായണൻകുട്ടി, കെ വി രാമചന്ദ്രൻ മാസ്റ്റർ എം കെ രാജൻ പി പി കരുണാകരൻ ,അജിത്ത് മാട്ടൂൽ തുടങ്ങിയവർ പ്രസംഗിച്ചു.

English summary
k sudhakaran viswasa samrakshana yathra pilathara kannur
topbanner

More News from this section

Subscribe by Email