Sunday September 23rd, 2018 - 2:19:am
topbanner

സമരം ശക്തമാക്കി കോണ്‍ഗ്രസ്: കെ.സുധാകരന്റെ നിരാഹാര സമരം അനിശ്ചിത കാലത്തേക്ക്

Anju NC
സമരം ശക്തമാക്കി കോണ്‍ഗ്രസ്: കെ.സുധാകരന്റെ നിരാഹാര സമരം അനിശ്ചിത കാലത്തേക്ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. നേരത്ത, 48 മണിക്കൂര്‍ നിരാഹാര സമരമാണ് സുധാകരനും കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച കണ്ണൂരിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ യോഗം ചേരും. അതിനു ശേഷമാവും ഭാവി പരിപാടികള്‍ തീരുമാനിക്കുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നാളെ സര്‍ക്കാര്‍ വിളിച്ച സമാധാന യോഗത്തില്‍ പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ച പ്രതികളാണ് ഷുഹൈബിനെയും കൊന്നതെന്ന് കെ.സുധാകരന്‍ ആരോപിച്ചിരുന്നു. ഷുഹൈബ് വധക്കേസില്‍ പ്രതികളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഡമ്മികളാണെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതു വരെ താന്‍ സമരം തുടരുമെന്നും സുധാകരന്‍ പറഞ്ഞു. ഷുഹൈബ് കൊല്ലപ്പെടുന്ന സമയത്ത് ടി.പി വധക്കേസ് പ്രതികളില്‍ രണ്ട് പേര്‍ പരോളില്‍ പുറത്തുണ്ടായിരുന്നു. ഇതില്‍ മനോജ് എന്ന പ്രതിയാണ് ഷുഹൈബിനെ വെട്ടിയതെന്ന് സംശയിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

അതേസമയം, കണ്ണൂരില്‍ ബുധനാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി സമാധാന യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയാണ് സമാധാനയോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

English summary
k sudhakaran resume his hunger strike
topbanner

More News from this section

Subscribe by Email