Sunday June 24th, 2018 - 1:15:am
topbanner
Breaking News

ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി. ജയരാജനാണ് ഏറ്റവും വലിയ ക്രിമിനലെന്ന് കെ. സുധാകരന്‍

Jikku Joseph
ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി. ജയരാജനാണ് ഏറ്റവും വലിയ ക്രിമിനലെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പോലീസില്‍ കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളാണോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ സമാധാന യോഗം വിളിക്കാന്‍ പോലും കലക്ടര്‍ തയാറായിട്ടില്ലെന്ന് സുധാകരന്‍ ആരോപിച്ചു. വലിയ അക്രമമാണ് ഉണ്ടായത്. കൊലപാതകത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന് തെളിവാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി. ജയരാജനാണ് ഏറ്റവും വലിയ ക്രിമിനലെന്നും സംഘര്‍ഷത്തിന് അയവു വരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയും സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

English summary
k. sudhakaran on youth congress leader hacked to death in kannur

More News from this section

Subscribe by Email