Monday December 10th, 2018 - 9:05:pm
topbanner

മുല്ലപ്പള്ളി പ്രസിഡന്റാകുമ്പോള്‍ പൊലിഞ്ഞത് കെ സുധാകരന്റെ സ്വപ്നം; അതൃപ്തി അറിയിച്ചു

NewsDesk
മുല്ലപ്പള്ളി പ്രസിഡന്റാകുമ്പോള്‍ പൊലിഞ്ഞത് കെ സുധാകരന്റെ സ്വപ്നം; അതൃപ്തി അറിയിച്ചു

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതോടെ കെ സുധാകരന്‍ നാളുകളായി ഈ സ്ഥാനത്തിനുവേണ്ടി കഷ്ടപ്പെട്ടതൊക്കെ വെറുതെയായി.

എംഎല്‍എയോ എംപിയോ അല്ലാത്ത സുധാകരന്‍ കോണ്‍ഗ്രസില്‍ കാര്യമായ സ്ഥാനങ്ങളൊന്നും ഇപ്പോള്‍ വഹിക്കുന്നില്ല. സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയാല്‍ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നായിരുന്നു ഒരുവിഭാഗം നേതാക്കളുടെ പ്രതീക്ഷ.

ഇതിനായി സുധാകരന്‍ ചരടുവലി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതിനുമായി രാഹുല്‍ ഗാന്ധി മുല്ലപ്പള്ളിക്ക് പ്രസിഡന്റ് പദവി നല്‍കി.

മുല്ലപ്പള്ളിയെ പ്രസിഡന്റാക്കിയതില്‍ കെ.സുധാകരന്‍ അതിപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയിലേക്ക് ചേക്കേറാന്‍ ചര്‍ച്ചകള്‍ നടത്തിയ സുധാകരനെ തടഞ്ഞുനിര്‍ത്തിയത് പ്രസിഡന്റ് പദവി നല്‍കാമെന്ന് മോഹിപ്പിച്ചായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുധാകരന്‍ പുതിയ പ്രസിഡന്റിനെതിരെ പ്രതിഷേധിച്ചാല്‍ അത് കോണ്‍ഗ്രസില്‍ പുതിയ കലാപത്തിന് ഇടവരുത്തിയേക്കും. സുധാകരനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തിന് രാഹുല്‍ ചെവി കൊടുക്കുകയായിരുന്നു. എം.ഐ ഷാനാവാസ്, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായുമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് നിയമിച്ചത്.   

ബെന്നി ബെഹ്നാനെ യു.ഡി.എഫ് കണ്‍വീനറാക്കാനും ധാരണയുണ്ട്. മുന്നണി വിഷയമായതില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം കേരളത്തിലാകും ഉണ്ടാകുക. അതേ സമയം പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്ന വി.ഡി സതീശനെ പരിഗണിച്ചില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മികച്ച വിജയത്തിലെത്തിക്കുകയെന്നതാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ചുമതല. തിരിച്ചടിയുണ്ടായാല്‍ കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കമാന്‍ഡ് നല്‍കുന്നുണ്ട്.

English summary
k sudhakaran not satisfied with mullappally ramachandran
topbanner

More News from this section

Subscribe by Email