Thursday June 20th, 2019 - 4:39:am
topbanner
topbanner

ആരവങ്ങള്‍ പറയുന്നു കണ്ണൂര്‍ കെ.സുധാകരനോടൊപ്പം തന്നെ: ആവേശക്കടലായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

NewsDesk
ആരവങ്ങള്‍ പറയുന്നു കണ്ണൂര്‍ കെ.സുധാകരനോടൊപ്പം തന്നെ: ആവേശക്കടലായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കണ്ണൂര്‍ ലോകസഭാ മണ്ഡലംഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യംകൊണ്ട് ആവേശകടലായി മാറി. കാലത്ത് 10 മണിക്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നെ തന്നെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു കണ്‍വെന്‍ഷന്‍ നടന്ന സാധുകല്യാണ മണ്ഡപത്തിലേക്ക്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ ജില്ലയിലെ പ്രമുഖ കോളജുകളിലും നിയോജക മണ്ഡലങ്ങളിലെ കുടുംബയോഗങ്ങളിലും വോട്ടഭ്യര്‍ത്ഥിച്ച് എത്തിയപ്പോള്‍  ആള്‍ക്കൂട്ടങ്ങളുടെ ആവേശത്തിന്റെ തിരയിളക്കമാണ് ദര്‍ശിച്ചത്. അതേ ആവേശം തന്നെയായിരുന്നു കണ്‍വെന്‍ഷനിലും ദര്‍ശിക്കാനായത്.

ഈ തെരഞ്ഞെടുപ്പിലെ ജനവിധി സുധാകരന് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ദിവസങ്ങള്‍ കഴിയുന്തോറും കാണാന്‍ കഴിയുന്നത്. സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പിച്ച് കണ്ണൂരിലേക്ക് ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ട ആവേശവും വികാരതള്ളിച്ചയും മണ്ഡലങ്ങളില്‍ എല്ലായിടത്തും പ്രതിഫലിക്കുന്നുണ്ട്.

k sudhakaran kannur candidate election convention

തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്ന സാധുകല്യാണ മണ്ഡപത്തില്‍ സുധാകരന്‍ കടന്നു വന്നപ്പോള്‍ ധീര വീര സുധാകരാ, കോണ്‍ഗ്രസ്സിന്റെ നട്ടെല്ലെ, അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ എന്ന മുദ്രവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.പ്രവര്‍ത്തകരുടെ ആവേശം നേതാക്കളിലും പ്രതിഫലിക്കുന്നത് കാണാമായിരുന്നു. ഇതിന്റെ അലയൊലിയായിരുന്നു കണ്‍വെന്‍ഷനില്‍ പ്രസംഗിച്ച നേതാക്കളുടെ ഓരോ വാക്കുകളും. 

 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ സുധാകരന് കണ്ണൂരില്‍ പ്രചാരണരംഗത്ത് മുന്നേറാന്‍ സാധിച്ചതും എല്ലാവിഭാഗം ജനങ്ങളുടെ ഇടയിലുമുള്ള സ്വീകാര്യതയും,ആവേശവും തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കുമെന്നുറപ്പാണ്. എല്ലാ സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ പൊതുജനങ്ങളും കെ.സുധാകരനെ ആവേശത്തോടെ വരവേല്ക്കുന്ന കാഴ്ച യു.ഡി.എഫ്.കേന്ദ്രങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചിരിക്കുകയാണ്.

ആരവങ്ങള്‍ വോട്ടായി മാറുമ്പോള്‍ വിജയം സുനിശ്ചിതമാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. സുധാകരന്‍ ചുരുങ്ങിയ ദിവസങ്ങളില്‍ പങ്കെടുത്ത കുടുംബയോഗങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആവേശവും സ്‌നേഹാഭിവാദ്യപ്രകടനവും അക്ഷരക്കൂട്ടങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കുന്നതിനപ്പുറമായിരുന്നു.

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ ദ്രോഹിക്കാന്‍ ചെയ്ത തെറ്റായനയത്തിനും സമീപനത്തിനുമെതിരെ,വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ സുധാകരന്‍ നടത്തിയ പോരാട്ടം ആവേശത്തോടെ ഓര്‍മിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് രംഗത്ത് വലിയ ചര്‍ച്ചയായി വന്നിരിക്കുകയാണ്.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ സുധാകരന് കണ്ണൂരില്‍ പ്രചാരണരംഗത്ത് മുന്നേറാന്‍ സാധിച്ചതും എല്ലാവിഭാഗം ജനങ്ങളുടെ ഇടയിലുമുള്ള സ്വീകാര്യതയും,ആവേശവും തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ഒന്നുമില്ലെന്ന് തെളിയിക്കുന്നതായി.

k sudhakaran kannur candidate election
തെരഞ്ഞെടുപ്പ് കമ്മിറ്റി

ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ആയിരത്തൊന്നംഗ ജനറല്‍ കമ്മിറ്റിയും മുന്നൂറ്റൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു. ഇന്നലെ സാധുകല്യാണ മണ്ഡപത്തില്‍ നടന്ന കണ്‍വെന്‍ഷിനിലാണ് കമ്മിറ്റി രൂപീകരിച്ചത്.

മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവി ചെയര്‍മാനും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ജനറല്‍ കണ്‍വീനറും അഡ്വ. സണ്ണിജോസഫ് എം എല്‍ എ ട്രഷററുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്.

രക്ഷാധികാരികളായി കെ സി ജോസഫ് എം എല്‍ എ, കെ എം ഷാജി എം എല്‍ എ, പി രാമകൃഷ്ണന്‍,സുമാബാലകൃഷ്ണന്‍,വി എ നാരായണന്‍, സജീവ് ജോസഫ്,  കെ സുരേന്ദ്രന്‍, എ പി അബ്ദുള്ളകുട്ടി, പി കുഞ്ഞിമുഹമ്മദ്,അബ്ദുറഹ്മാന്‍ കല്ലായി,പി ടി ജോസ്,പ്രൊഫ. എ ഡി മുസ്തഫ, സി എ അജീര്‍, കെ അബ്ദുള്‍ ഖാദര്‍, ഇല്ലിക്കല്‍ അഗസ്തി, അഡ്വ. കെ എ ഫിലിപ്പ്, വന്ദനനായര്‍, അഷ്‌റഫ് പുറവൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

English summary
k sudhakaran kannur candidate election convention
topbanner

More News from this section

Subscribe by Email