Friday April 26th, 2019 - 1:48:am
topbanner
topbanner

കോളേജുകളിലും തൊഴിൽശാലകളിലും വോട്ടുറപ്പിച്ച് സുധാകരന്റെ പര്യടനം

RA
കോളേജുകളിലും തൊഴിൽശാലകളിലും വോട്ടുറപ്പിച്ച് സുധാകരന്റെ പര്യടനം

കണ്ണൂർ സിറ്റി ഹംദർദ് സർവകലാശാലാ ഓഫ് കാമ്പസ് സന്ദർശനം നടത്തിയാണ് യു. ഡി. എഫ്. സ്ഥാനാർത്ഥി കെ. സുധാകരന്റെ ഇന്നലെ പ്രചരണ പരിപാടി, ആരംഭിച്ചത്. വിദ്യാർത്ഥികളും, അധ്യാപകരും ആവേശപൂർവ്വമായ സ്വീകരണമാണ് അദ്ദേഹത്തിന് നല്കിയത്. വിദ്യാർത്ഥികളോട് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും, ബോധ്യപ്പെടുത്തുകയും ചെയ്തു. സ്ഥാനാർത്ഥിയോടൊപ്പം സെൽഫിയെടുക്കാനും ഒരുമിച്ച് ഫോട്ടോ എടുക്കാനും വിദ്യാർത്ഥികൾ മത്സരിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിച്ചത്.

10.30 ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് ഹൈദരലി ശിഹാബ തങ്ങളോടൊപ്പം തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്ത് പരിപാടിയിൽ വച്ച് തങ്ങളുടെ അനുഗ്രഹവും വാങ്ങി ലീഗ് ഓഫീസിൽ നടന്ന യു.ഡി.എഫ് യോഗത്തിലും പങ്കെടുത്താണ് സ്ഥാനാർത്ഥി മടങ്ങിയത്.

തുടർന്ന് ചെട്ടിപീടികയിലെ മൈബ്രാ കമ്പനിയിൽ കയറി ജീവനക്കാരോട് വോട്ട് അഭ്യർത്ഥിച്ചു. ഹൃദ്യമായ സ്വീകരണമാണ് തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായത്. പൊടിക്കുണ്ട് മിൽമയുടെ ഓഫീസിൽ എത്തുമ്പോൾ തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മിൽമയിലെ മുഴുവൻ പേരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചതിന് ശേഷം പള്ളിക്കുന്ന് ജേബീസ് കോളേജിലേക്കും സ്ഥാനാർത്ഥി കടന്നു ചെന്നു.

കോളേജിലെ ക്ലാസുകളിൽ കയറി കേന്ദ്രത്തിൽ മതേതര മുന്നണി അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധിപ്പിച്ചു. തുടർന്ന് ചിറക്കൽ കോവിലകത്ത് സന്ദർശനം നടത്തി അവിടുത്തെ തമ്പുരാക്കൻമാരുടെ അനുഗ്രഹവും വാങ്ങിയാണ് കെ. സുധാകരൻ മടങ്ങിയത്.

നേരെ പുതിയതെരുവിലെ കസ്തൂർബ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തിച്ചേർന്നു. അധ്യാപകരും അനധ്യാപകരും ഉൾപ്പെട്ട നൂറോളം പേരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് വാസുലാൽ കമ്പനിയിലും, അഴീക്കൽ ഹാർബറിലും അഴീക്കലിലെ സിൽക്കും സന്ദർശിച്ചു. കപ്പൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അതിനെതിരെ സമരം നടത്തുന്ന സമരസമിതിയുടെ നേതാക്കൾ വന്ന് ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് അരയസമാജം ഓഫീസും നെറ്റ് ഫാക്ടറിയും സന്ദർശിച്ചു. നേരെ സ്ഥാനാർത്ഥി പോയത് പാപ്പിനിശ്ശേരി അറബിക് കോളേജിലേക്കാണ്. ഷുഹൈബിന്റെ നേതാവിന് ഷുക്കൂറിന്റെ കോളേജിലേക്ക് സ്വാഗതം എന്നെഴുതിയ പ്ലക് കാർഡ് ഉയർത്തിപിടിച്ചാണ് സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. കോട്ടക്കുന്ന് അറബിക് കോളേജ്, ബാലൻ കിണർ ഇൻഡസ്ട്രിയൽ വർക്ക്‌ ഷോപ്പ്, ദാറുൽ അസ്‌നത്ത് കോളേജ് കണ്ണാടിപ്പറമ്പ്, അത്താഴക്കുന്ന് ചിറക്കൽ തുരുത്തി എന്നീ പ്രാദേശങ്ങളിൽ സന്ദർശനം നടത്തി. ബൈപ്പാസ് വിരുദ്ധ സമരസമിതിക്കാരുമായി ചർച്ച നടത്തിയാണ് പിന്നീട് കെ.സുധാകരൻ മടങ്ങിയത്.

English summary
k sudhakaran college pariyadanam
topbanner

More News from this section

Subscribe by Email