Wednesday May 23rd, 2018 - 9:11:am
topbanner

ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്ന് കെ സുധാകരന്‍

suji
ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുതെന്ന് കെ സുധാകരന്‍

ആയുധമെടുക്കാന്‍ സിപിഎമ്മുകാര്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരുടെ സഹിഷ്ണുതയെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ഷുഹൈബിന്റെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച രാത്രിയോടെയാണ് വാഗണ്‍ ആര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. എടയന്നൂരിലുണ്ടായിരുന്ന സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായിരുന്ന ശുഹൈബ് ഈയിടെയാണ് പുറത്തിറങ്ങിയത്. ഇതിന്റെ തുടര്ച്ചയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Read more topics: k sudhakaran, cpim
English summary
k sudhakaran against cpim

More News from this section

Subscribe by Email