Saturday September 21st, 2019 - 11:13:pm
topbanner
Breaking News
jeevanam

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇനിയും നേരം വെളുത്തിട്ടില്ലെന്ന് കെ.മുരളീധരൻ

RA
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇനിയും നേരം വെളുത്തിട്ടില്ലെന്ന് കെ.മുരളീധരൻ

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്തുവെന്നും കെ.മുരളീധരൻ എം.എൽ.എ . ദേവസ്വം മന്ത്രി കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. ശബരിമലയിൽ സർക്കാർ തെറ്റായൊന്നും ചെയ്തിട്ടില്ലെങ്കിലും കുറേ പേരെ കബളിപ്പിക്കാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞുവെന്നാണ് കടകംപള്ളി കഴിഞ്ഞ ദിവസം പറഞ്ഞത്.

കോഴിക്കോട് രാജീവ് ഗാന്ധി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്.

പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്നും അദാനി നൽകിയ കമ്മീഷൻ കൊണ്ടാണോ യാത്ര നടത്തിയതെന്ന് പിണറായി വിജയൻ പറയണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു. മോദിക്ക് കേരളത്തിൽ ഏറ്റവും പ്രിയം പിണറായി വിജയനെയാണ്. പ്രതിപക്ഷ നേതാവിനോട് പോലും മാന്യമായി സംസാരിക്കാൻ പിണറായിക്ക് ആകുന്നില്ലെന്നും കെ.മുരളീധരൻ ആരോപിച്ചു.

Viral News

English summary
k muralidharan response sabarimala issue
topbanner

More News from this section

Subscribe by Email