Thursday March 21st, 2019 - 9:53:pm
topbanner
topbanner

ജെഡിഎസ് സംസ്ഥാന അധ്യക്ഷനായി അടുത്ത മാസംവരെ കെ കൃഷ്ണന്‍ കുട്ടി തുടരും

RA
ജെഡിഎസ് സംസ്ഥാന അധ്യക്ഷനായി അടുത്ത മാസംവരെ കെ കൃഷ്ണന്‍ കുട്ടി തുടരും

തൃശൂര്‍: ജെഡിഎസ് പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതു വരെ മന്ത്രി കെ. കൃഷ്ണന്‍കുട്ടി ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനായി അടുത്ത മാസം വരെ തുടരും.അടുത്തമാസം കോഴിക്കോട് നടക്കുന്ന സംസ്ഥാന റാലിക്ക് ശേഷമായിരിക്കും പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നത്. ഇന്ന് തൃശൂരില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.

ജനതാദള്‍ (എസ്) ലോക് താന്ത്രിക് ജനതാദള്‍ ലനവും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ലയനത്തിനുള്ള താത്പര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയ നേതൃത്വം എം.പി. വീരേന്ദ്ര കുമാറുമായി ചര്‍ച്ച നടത്തും.

നേരത്തെയുണ്ടായിരുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

Viral News

Read more topics: k krishnan kutty, jds state
English summary
k krishnan kutty jds state
topbanner

More News from this section

Subscribe by Email