Monday September 24th, 2018 - 9:07:pm
topbanner

കെ കെ രമ പിണറായിക്കെതിരെ മത്സരിക്കില്ല; മത്സരം വകടരയില്‍

NewsDesk
കെ കെ രമ പിണറായിക്കെതിരെ മത്സരിക്കില്ല; മത്സരം വകടരയില്‍

കോഴിക്കോട്: ആര്‍എംപിക്ക് സ്വാധീനമില്ലാത്ത ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നത് ബുദ്ധിയല്ലെന്ന ആര്‍എംപി നേതാക്കളുടെ വിലയിരുത്തലിനെ തുടര്‍ന്ന് കെ കെ രമ വടകരയില്‍ മത്സിക്കാന്‍ തീരുമാനിച്ചു.

പാര്‍ട്ടിയുടെ സ്വാധീന മേഖലയില്‍ ശക്തി തെളിയിക്കാനാകുമെന്ന തീരുമാനത്തെ തുടര്‍ന്നാണ് വടകര മണ്ഡലം തെരഞ്ഞെടുത്തത്. ആര്‍എംപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം 25നുണ്ടാകും.

പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുകയാണെങ്കില്‍ സംസ്ഥാനമെമ്പാടും ചന്ദ്രശേഖരന്റെ കൊലപാതകം വീണ്ടും ചര്‍ച്ചയാക്കാമെന്നായിരുന്നു ആര്‍എംപി നേരത്തെ കണക്കുകൂട്ടിയിരുന്നത്. രമ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന് യുഡിഎഫ് രഹസ്യമായി ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍, വടകരയില്‍ ജയ സാധ്യതയുള്ളപ്പോള്‍ ധര്‍മടത്ത് മത്സരിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 2011ല്‍ 10,098 വോട്ടുകളാണ് ആര്‍എംപിക്ക് ഇവിടെ ലഭിച്ചത്.

ഇത്തവണ ഇരുമുന്നണികളിലെയും ജനതാപാര്‍ട്ടികള്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ തങ്ങള്‍ക്കനുകൂലമായി വോട്ടുമറിയുമെന്നാണ് ആര്‍എംപി നേതൃത്വം കണക്കാക്കുന്നത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ജെഡയുവിലും ജനതാദള്‍ എസിലും ഭിന്നത വര്‍ധിച്ചതാണ് കാരണം. ഒപ്പം രമയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാനാവുമെന്നും അക്രമരാഷ്ട്രീയം ചര്‍ച്ചയാക്കാനാവുമെന്നും പാര്‍ട്ടികണക്കുകൂട്ടുന്നു.

പ്രമുഖ ഗായിക മധുപ്രിയയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പീഡനക്കേസ്

നാട്ടിന്‍ പുറങ്ങളില്‍ നാടന്‍ മുട്ടയെ വെല്ലുന്ന വ്യാജന്‍ സജീവമാകുന്നു

മരുന്നുകള്‍ ഗുണമില്ലാത്തത്; കോറെക്‌സ് ഉള്‍പ്പെടെ 350 ഓളം മരുന്നകള്‍ നിരോധിച്ചു

അമ്മയുടെ സമ്മതത്തോടെ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി

 

English summary
assembly election; k k rama to be contest vadakara
topbanner

More News from this section

Subscribe by Email