Thursday April 26th, 2018 - 4:42:pm
topbanner

സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ എസ്ഡിപിഐ ; മലബാര്‍ നിശ്ചലം

NewsDesk
സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ എസ്ഡിപിഐ ; മലബാര്‍ നിശ്ചലം

കണ്ണൂർ: സോഷ്യൽ മീഡിയ വഴി പ്രചരിച്ച ഹർത്താലിന്‍റെ പേരിൽ മലബാര്‍ മേഖല നിശ്ചലമായി മലപ്പുറം, കണ്ണൂർ ജില്ലകളെയാണ് ഹർത്താൽ വലിയ തോതിൽ ബാധിച്ചത്. ആരുടെയും പേര് വയ്ക്കാതെ പ്രചരിച്ച ഹർത്താൽ സന്ദേശമായിരുന്നതിനാൽ രാവിലെ മുതൽ തന്നെ വാഹനങ്ങൾ നിരത്തിലിറങ്ങുകയും പതിവ് പോലെ കടകൾ തുറക്കുകയും ചെയ്തു.

എന്നാൽ ഒൻപതോടെ വടക്കൻ ജില്ലകളിൽ എസ്ഡിപിഐ പ്രവർത്തകർ തെരുവിലിറങ്ങി. ജമ്മു കാഷ്മീരിൽ മരിച്ച ഒൻപത് വയസുകാരിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജനകീയ ഹർത്താലാണെന്ന് പ്രഖ്യാപനത്തോടെയാണ് എസ്ഡിപിഐക്കാർ തെരുവുകൾ കീഴടക്കിയത്.

മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വാഹനങ്ങൾ തടഞ്ഞതോടെ ആളുകൾ പെരുവഴിയിലായി. പലയിടത്തും എസ്ഡിപിഐക്കാർ ബലമായി കടകളടപ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത ഹർത്താലായതിനാൽ പോലീസിനോ ഇന്‍റലിജൻസിനോ എസ്ഡിപിഐയുടെ ഒരു നീക്കവും മനസിലായിരുന്നില്ല. പോലീസ് തെരുവുകളിൽ ഇല്ലാതിരുന്നതിനാൽ സമരക്കാർ അക്ഷരാർഥത്തിൽ ജനജീവിതം സ്തംഭിപ്പിച്ച അവസ്ഥയായിരുന്നു മലബാർ മേഖലയിൽ.

എന്നാൽ വ്യാപകമായി വാഹനങ്ങൾ തടഞ്ഞതോടെ പോലീസ് നിരത്തിലിറങ്ങി. കോഴിക്കോട്ട് വാഹനങ്ങൾ തടയാൻ ശ്രമിക്കുകയും കടകൾ ബലമായി അടപ്പിക്കുകയും ചെയ്ത എട്ട് പേരെ കസ്റ്റഡിയിലെടുത്തു. താമരശേരി, മുക്കം, കൊയിലാണ്ടി എന്നിവടങ്ങളിലാണ് എസ്ഡിപിഐക്കാർ തെരുവ് കീഴടക്കിയത്. താമരശേരി അടിവാരത്ത് വാഹനങ്ങൾ തടഞ്ഞിട്ടതോടെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടന്ന ദീർഘദൂര ബസുകൾ ഉൾപ്പടെ റോഡിൽ കുടുങ്ങി.

കണ്ണൂരിൽ നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എസ്ഡിപിഐക്കാർ പ്രവർത്തിച്ചത്. സിറ്റി സർവീസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് കണ്ണൂരിൽ ഓടിയത്. കടകന്പോളങ്ങൾ അടഞ്ഞുകിടന്നതോടെ നഗരങ്ങൾ ഹർത്താലിന് സമാനമായി. ദീർഘദൂര ബസുകൾ തടഞ്ഞതോടെ യാത്രക്കാർ തെരുവിലായി. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞതോടെ സ്വകാര്യ ബസുകൾ സർവീസ് നിർത്തുകയായിരുന്നു. കാസർഗോട്ടും എസ്ഡിപിഐക്കാർ പലയിടത്തും അപ്രഖ്യാപിത ഹർത്താലിന്‍റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ചു.

കശ്മീരിലെ കഠ്്വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനാണ് ഹര്‍ത്താല്‍ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരുകൂട്ടം പ്രചരിപ്പിക്കുന്ന കുറിപ്പുകളില്‍ പറയുന്നത്.

justice for katuva girls sdpi harthal malabar

ഹര്‍ത്താല്‍ ആഹ്വാനത്തിന് മുസ്‌ലിം ലീഗ് പിന്തുണയില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.പി.എ.മജീദ് വിശദീകരിച്ചു. കഠ്‌വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മതേതര ഇന്ത്യ ഒറ്റക്കെട്ടാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമപോരാട്ടത്തിലൂടെയും പെണ്‍കുട്ടിക്ക് നീതിലഭിക്കാന്‍ പാര്‍ട്ടി മുന്നില്‍ ഉണ്ടാകുമെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്, ഇത് ജനത്തെ തെറ്റിദ്ധരിപ്പിക്കാനെന്നും ചെന്നിത്തല പറഞ്ഞു. വ്യാപക പ്രചാരണത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിശദീകരണം.

കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു. മാത്തോട്ടത്ത് കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏഴുപേരെ മാറാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തീരദേശമേഖലയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കാസര്‍കോട്ട് കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട് വാഹനം തടഞ്ഞവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. കണ്ണൂരിലും കല്‍പ്പറ്റയിലും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി.

justice for katuva girls sdpi harthal malabar

Read more topics: justice, sdpi, harthal,
English summary
justice for katuva girls sdpi harthal malabar

More News from this section

Subscribe by Email