Thursday November 22nd, 2018 - 12:36:am
topbanner

അംഗരക്ഷകന്‍ വെടിയുതിര്‍ത്ത സംഭവം ; ജഡ്ജിയുടെ ഭാര്യയ്ക്ക് പിന്നാലെ മകനും മരിച്ചു

suji
അംഗരക്ഷകന്‍ വെടിയുതിര്‍ത്ത സംഭവം ; ജഡ്ജിയുടെ ഭാര്യയ്ക്ക് പിന്നാലെ മകനും മരിച്ചു

ഗുരുഗ്രാമില്‍ അംഗരക്ഷകന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന ജഡ്ജിയുടെ മകനും മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍ കാന്തിന്റെ മകന്‍ ധ്രുവാണ് മരിച്ചത്. മരിച്ച ധ്രുവിന്റെ ഹൃദയവും കരളും വൃക്കയും ദാനം ചെയ്തു.

ഈ മാസം 13 ന് നടന്ന വെടിവയ്പ്പിലാണ് ധ്രുവിന് പരിക്കേറ്റത്. ഷോപ്പിങ് മാളില്‍ നിന്ന് മടങ്ങിവരികയായിരുന്ന കൃഷന്‍ കാന്തിന്റെ ഭാര്യ റിതു, മകന്‍ ധ്രുവ് എന്നിവര്‍ക്ക് നേരെ അംഗരക്ഷകന്‍ മഹിപാല്‍ വെടിവയ്ക്കുകയായിരുന്നു. റിതു പിറ്റേ ദിവസം തന്നെ മരിച്ചിരുന്നു.

ഷോപ്പിങ് കഴിഞ്ഞെത്തിയപ്പോള്‍ അംഗരക്ഷകനെ കാണാത്തതില്‍ വഴക്കുണ്ടാക്കിയെന്നും പെട്ടെന്നുള്ള ദേഷ്യത്തില്‍ ഇയാള്‍ വെടിയുതിര്‍ത്തതാണെന്നും പോലീസ് പറയുന്നു. രണ്ടു വര്‍ഷമായി കൃഷന്‍ കാന്തിന്റെ അംഗ രക്ഷകനായിരുന്നു മഹിപാല്‍. കുറച്ചു ദിവസമായി വ്യത്യസ്ഥ പെരുമാറ്റമായിരുന്നു ഇയാളുടേതെന്നും റിപ്പോര്ട്ടുണ്ടായി. അറസ്റ്റിലായ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് .

Read more topics: Judge son ,security guard, died
English summary
Judges son who was shot at by security guard died
topbanner

More News from this section

Subscribe by Email