Wednesday July 17th, 2019 - 8:24:pm
topbanner
topbanner

ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന വികാരിമാരെ വന്ധ്യം കരിക്കണമെന്ന് ജോയ്മാത്യു

rajani v
ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന വികാരിമാരെ വന്ധ്യം കരിക്കണമെന്ന് ജോയ്മാത്യു

കോഴിക്കോട്: വൈദികര്‍ പ്രതികളാവുന്ന പീഡനക്കേസുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ രൂക്ഷപ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.കത്തോലിക്കാ സഭയിലെ ബിഷപ്പ് പീഡിപ്പിച്ചുവെന്നാരോപിച്ച്‌ പരാതിയുമായി കന്യാസ്ത്രീ മുന്നോട്ട് വന്നത് വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്. ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അവരെ ഏതെങ്കിലും അനാഥാലയത്തിൽ നിക്ഷേപിക്കുകയും സമൂഹത്തിൽ ആ കുഞ്ഞ് ഒരു തന്തയില്ലാ കുഞ്ഞായി വളരുകയും ചെയ്യുന്നത് ഇല്ലാതാക്കാനാണ് വന്ധ്യം കരണം എന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ഞാൻ നിർദ്ദേശിച്ചത് .

കുറുപ്പ് വായിക്കാം...

കണ്ണൂർ ജില്ലയിലെ പേരാവൂരിൽ ഒരു ക്രിസ്ത്യൻ വികാരി (പുരോഹിതൻ എന്ന അർത്ഥത്തിൽ അല്ല ,വികാരങ്ങൾ ഉള്ളവൻ എന്ന അർത്ഥത്തിൽ തന്നെയാണ് ഇവിടെ വികാരി എന്ന പ്രയോഗം )പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ലൈംഗീകമായി ഉപയോഗിക്കുകയും അതിൽ ജനിച്ച കുഞ്ഞിനെ പെൺകുട്ടിയുടെ സ്വന്തം പിതാവിന് പണം കൊടുത്ത് പിതൃത്വം ഏറ്റെടുപ്പിക്കുകയും ചെയ്ത സംഭവം നടന്നിട്ട് ഉദ്ദേശം രണ്ടു വര്ഷമായിക്കാണും .പ്രസ്തുത വിഷയം പുരോഗമന കേരളം (ചിരി വരുത്തരുത് പ്ലീസ് ) കുറച്ച് ദിവസം ചർച്ച ചെയ്തതുമാണ് .ആ അവസരത്തിൽ ഒരു ക്രിസ്ത്യാനി ആയി ജനിച്ചു പോയതിൽ നാണക്കേടുണ്ടെന്നും പള്ളി വികാരിമാർ ഒന്നുകിൽ വിവാഹം ചെയ്ത കുടുംബമായി ജീവിക്കുകയോ അല്ലെങ്കിൽ വന്ധ്യംകരിക്കുകയോ ചെയ്യുന്നതിൽ തെറ്റില്ല എന്ന് ഞാൻ എഴുതിയിരുന്നു .

വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികൾ(!) എന്ന് പറയുന്ന വർഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയിൽ ആക്രമിക്കുകയും ചെയ്‌തു . വന്ധ്യംകരിക്കുക എന്ന് വെച്ചാൽ ലിംഗം മുറിച്ചുകളയുകയാണ് എന്ന് വിവരദോഷികളായ ചിലർ പ്രചരിപ്പിക്കുക വരെയുണ്ടായി ,മൃഷ്ടാന്ന ഭോജനവും നല്ല മുന്തിയ വൈനും താമസിക്കാൻ കൊട്ടാരങ്ങളും സഞ്ചരിക്കാൻ ആഡംബരകാറും കൂടി ആകുബോൾ സ്വാഭാവികമായും ലൈംഗികതൃഷ്ണ ഉണരും (ഇത് ജൈവപരമായ ഒന്നാണ് ,ഇതിനെ അതിജീവിക്കുന്നവരും ശരിയായ പൗരോഹിത്യം ആചരിക്കുന്നവരും ഇല്ലെന്നു ഞാൻ പറയുന്നില്ല,അവരോടെനിക്ക് ബഹുമാനവുമുണ്ട് )അതിനെ പിടിച്ചുകെട്ടുന്നത് ശാരീരികവും മാനസികവുമായ പിരിമുറുക്കം സൃഷ്ടിക്കും ,അതുകൊണ്ട് ലൈംഗികസുഖം ആവശ്യമുള്ളവർ അതായിക്കൊള്ളട്ടെ ,അതിൽ ഒരു തെറ്റുമില്ല .

അല്ലാതെ ലൈംഗിക സുഖത്തിലൂടെ അനാഥ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും അവരെ ഏതെങ്കിലും അനാഥാലയത്തിൽ നിക്ഷേപിക്കുകയും സമൂഹത്തിൽ ആ കുഞ്ഞ് ഒരു തന്തയില്ലാ കുഞ്ഞായി വളരുകയും ചെയ്യുന്നത് ഇല്ലാതാക്കാനാണ് വന്ധ്യം കരണം എന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ഞാൻ നിർദ്ദേശിച്ചത് .

എന്റെ അഭിപ്രായം ക്രിസ്ത്യാനി സമൂഹത്തിൽ വലിയ ചർച്ചയായതിൽ ഞാൻ സന്തോഷിക്കുന്നു . കത്തോലിക്കാ സഭയിലെ ഒരു ശുദ്ധാത്മാവായ പുരോഹിതൻ എനിക്ക് ദീർഘമായ മറുപടി എഴുതി. യൂത്ത് വിഭാഗത്തിലെ ഒരു കത്തോലിക്കാ യൂത്തൻ വക്കീൽ എനിക്ക് വക്കീൽ നോട്ടീസും അയക്കുകയുണ്ടായി.രണ്ടും രസകരമായിരുന്നു .

ഇതിനൊക്കെ പുറമെ ന്യൂസിലാന്റിൽ നിന്നും നഴ്‌സിന്റെ ഭർത്താവുദ്യോഗം വഹിക്കുന്ന ഒരു സഭാ വിശ്വാസി ഞാൻ അവിടെയെങ്ങാനും ചെന്നാൽ എന്നെ വെടിവെച്ച് കൊല്ലുമെന്ന് എനിക്ക് മെസ്സേജ് അയച്ചു ,അതിൽപ്പിന്നെ ഞാൻ ആവഴിക്കു പോയിട്ടില്ല (കാരണം ഞാൻ സ്ഥിരമായി ചായകുടിക്കാൻ പോകുന്ന രാജ്യമാണല്ലോ ന്യൂസിലാന്റ് )ആസ്‌ത്രേലിയയിൽ ഒരു പരിപാടിയിൽ പങ്കെടുവാൻ ക്ഷണം ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്ന ചിലർ ഞാൻ സഭയെ അവഹേളിച്ച ആളായതിനാൽ പരിപാടി ക്യാൻസൽ ചെയ്തു.( ഹോ ഞാനാകെ തകർന്നുപോയി) എന്റെ അഭിപ്രായം അറിഞ്ഞിട്ടാണോ എന്നറിയില്ല വത്തിക്കാനിൽ നിന്നും സാക്ഷാൽ പോപ്പിന്റെ പ്രഖ്യാപനം വന്നു .

പുരോഹിതർ വിവാഹാം കഴിക്കാം എന്ന് . അതും ഇവിടത്തെ സഭകൾ കാര്യമായി എടുത്തില്ല എന്ന് വേണം കരുതാൻ .പരിണിത ഫലമോ കുബസാരത്തിനു പോയ വീട്ടമ്മയായ ഭാര്യയെ നാല് വികാരിമാർ ചേർന്ന് പീഡിപ്പിച്ചു എന്ന ഭർത്താവിന്റെതന്നെ പരാതി ജന്മ മുഴുവൻ കേട്ടു .

അതിന്റെ ചൂടാറും മുബേ ഇതാ വന്നിരിക്കുന്നു പുതിയ വിശേഷം ഒരു ബിഷപ്പ് പലപ്രാവശ്യം തന്നെ ബലാൽസംഗം ചെയ്‌തെന്നും ലൈംഗീക വൈകൃതങ്ങൾക്ക് നിർബന്ധിച്ചു എന്നും ഒരു പാവം കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നു. ഇനിയും പറയപ്പെടാത്ത അനേകം കന്യാസ്ത്രീ കഥകൾക്കായി ജന്മ കാതോർത്തിരിക്കുന്ന വേളയിൽ പറയൂ ഞാൻ പറഞ്ഞത് തെറ്റാണോ ?

English summary
joymathew father contraversy fb post
topbanner

More News from this section

Subscribe by Email