Tuesday August 20th, 2019 - 1:18:pm
topbanner
topbanner

പീഡനസ്വാമിയെ ഒരു കല്ലെറിയാനെങ്കിലും പെണ്‍കുട്ടിയുടെ പൊന്നാങ്ങളമാര്‍ തയ്യാറാകുമോ?: ജോയ് മാത്യൂ

Jikku Joseph
പീഡനസ്വാമിയെ ഒരു കല്ലെറിയാനെങ്കിലും പെണ്‍കുട്ടിയുടെ പൊന്നാങ്ങളമാര്‍ തയ്യാറാകുമോ?: ജോയ് മാത്യൂ

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ വന്ന സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. പെണ്‍കുട്ടിക്കു വേണ്ടി കട്ട സപ്പോര്‍ട്ട് എന്ന് ആരവമുയര്‍ത്തുന്ന പൊന്നാങ്ങളമാര്‍ ഈ പെങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ലിംഗനഷ്ടക്കേസ് കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്വാമിയെ ഒരു ജനകീയ വിചാരണ അല്ലെങ്കില്‍ ഒരു കല്ലെങ്കിലും എറിയുമോയെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

ജോയ് മാത്യൂവിന്റെ ഫെയ്‌സബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആൾക്കൂട്ട ആരവങ്ങൾ എന്നെ തെല്ലും ഭയപ്പെടുത്തുകയോ നിശബ്ദനാക്കുകയൊ ചെയ്യുന്നില്ല. പാർട്ടി (ഏതായാലും) ഭക്ത്ന്മാർക്ക്‌ വേണ്ടി സ്തുതിഗീതങ്ങൾ രചിക്കുക എന്റെ ജോലിയുമല്ല, അതിനാൽ മുൻ വിധിയുമായി ചാടിവീഴുന്ന ഭക്തർ മാറി നിൽക്കാൻ അഭ്യർഥിക്കട്ടെ പകരം അൽപമെങ്കിലും
ഹ്യൂമർ സെൻസ്‌ ഉള്ളവർ കടന്നു വരട്ടെ. അത്‌ എനിക്കേറെ സന്തോഷം-ലിംഗം മുറി യെക്കുറിച്ചു തന്നെ നമുക്ക്‌ സംസാരിക്കാം പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ലിംഗം മുറിച്ചൂ മാറ്റിയതിൽ ആ പെൺകുട്ടിയെ സപ്പോർട്ട്‌ ചെയ്യുക എന്നത്‌ സ്ത്രീ പീഡനങ്ങൾ പെരുകുന്ന നമ്മുടെ നാട്ടിലെ ശക്തമായ ചെറുത്തു നിൽപ്പിന്റെ പ്രതീകം തന്നെയാണെന്നതിൽ സംശയമില്ല. ഞാനും സമ്മതിക്കുന്നു സപ്പോർട്ട്‌ ചെയ്യുന്നു-പക്ഷേ ഇനിയാണു പ്രശ്നം.

ലിംഗനഷ്ടസ്വാമി പറയുന്നു അയാൾ തന്റെ ലിംഗം സ്വയം മുറിച്ചതാണെന്ന്-പെൺകുട്ടി പോലീസ്‌ സ്റ്റേഷനിൽ ചെന്നു പറയുന്നു താനാണു അത്‌ ചെയ്തതെന്ന് പോലീസ്‌ ആരുടെ ഭാഗം വിശ്വസിക്കും? ജനവികാരം -ഭരണവികാരവും- മാനിച്ച്‌ പോലീസ്‌ ,സ്വാമി സ്വയം മുറിച്ചതാണെന്ന രീതിയിൽ കേസെടുക്കുന്നതെങ്ങിനെ ?ഒരാൾക്ക്‌ സ്വന്തം ശരീരത്തിലെ ഒരവയവം മുറിച്ച്‌ മാറ്റുന്നതിനു പോലീസിനു കേസെടുക്കാനാവുമോ?
ഇനി സാമിയുടെ പേരിൽ ആത്മഹത്യാ ശ്രമം ചുമത്തി വേണമെങ്കിൽ കേസെടുക്കാം (അപ്പോൾ സ്വാമി കോടതിയിൽ മൊഴിമാറ്റും -അതിനും
ഇവിടെ വകുപ്പുണ്ട്‌) അടുത്തപടി മിടുക്കന്മാരായ വക്കീൽമാരെ വെച്ച്‌ സ്വാമി കേസ്‌ വാദിക്കും-രോമം കളയുംബോഴോ മറ്റോ
അബദ്ധത്തിൽ ലിംഗം ചെത്തിപ്പോയതാണെന്ന് സ്‌ഥാപിക്കാനാണോ പ്രയാസം ? സ്വാമി ക്ലീനായി പുറത്തുവരികയും കൃത്രിമലിംഗം ഫിറ്റ്‌ ചെയ്ത്‌ ശിഷ്ടകാലം ക്രത്രിമ ലിംഗസ്വാമിഎന്ന അപര നാമത്തിൽ അറിയപ്പെടുകയും ചെയ്യും-

ഇനി പെൺകുട്ടിയുടെ കാര്യമെടുക്കാം പൊലീസ്‌ സ്റ്റേഷനിൽ ഹാജരായപ്പോൾ താനാണു സ്വാമിയുടെ ലിംഗം മുറിച്ചത്‌ എന്ന് ഏറ്റു പറഞ്ഞുവെങ്കിലും‌ ജനവികാരവും ഭരണവികാരവും മാനിച്ച്‌ പോലീസ്‌ പെൺകുട്ടിയുടെ പേരിൽ കേസ്‌ ചാർജ്ജ്‌ ചെയ്യാതെയിരിക്കാം-അതാണു വേണ്ടതും-
പക്ഷെ എന്റെ സംശയം ഇതാണു :കേസിൽ നിന്നും തടിയൂരി പുറത്തിറങ്ങുന്ന സ്വാമി പൊതുജനത്തെ നോക്കി പരിഹസിച്ച്‌ ഒരു ചിരി ചിരിക്കും
തുടർന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ടവനായതുകൊണ്ട്‌ ഏതെങ്കിലും പാർട്ടിയിൽ ചേർക്കുവാൻ ആർക്കും പ്രയാസം കാണില്ല-തുടർന്ന് തെരഞ്ഞെടുപ്പിൽ മൽസരിച്ച്‌ ജയിച്ച്‌ മന്ത്രിയായൊ ഏതെങ്കിലും കോർപ്പറേഷന്റെ മേധാവിയായോ മാറുന്നതും നമുക്ക്‌ കാണാം. (ഉദാഹരണങ്ങൾക്കാണോ പഞ്ഞം?) അന്ന്  ഇപ്പോൾ ഓരിയിടുന്നവർ മുഴുവൻ ഓഛാനിച്ചു നിൽക്കുകയും ജയ്‌‌ വിളിക്കുകയും ചെയ്യും-
പെൺകുട്ടിക്ക്‌ എന്ത്‌ നീതിയാണു ലഭിക്കുക?

അവൾക്ക്‌ വേണ്ടി കട്ട സപ്പോർട്ട്‌ എന്ന് ആരവമുയർത്തുന്ന "പൊന്നാങ്ങളമാർ" (ആങ്ങളമാരുടെ അംഗബലം കേട്ടാൽ സ്വാമി പേടിച്ചു ചാവും)ഈ പെങ്ങൾക്ക്‌ വേണ്ടി എന്ത്‌ ചെയ്യും? ലിംഗനഷ്ടക്കേസുകഴിഞ്ഞ്‌ പുറത്തിറങ്ങുന്ന സാമിയെ ഒരു ജനകീയ വിചാരണ ചെയ്യുമോ? ഒരു കല്ലെങ്കിലും എറിയുമോ? എന്തിനു ഒരു വഴിതടയൽപോലും ഈ പൊന്നാങ്ങളമാർ ചെയ്യില്ല-ചെയ്യുമായിരുന്നെങ്കിൽ ഗോവിന്ദ ചാമിമാർ ഉണ്ടാകുമായിരുന്നൊ?
ഫേസ്‌ ബുക്കിൽ "പെങ്ങളേ ,ധീരേ, കട്ട സപ്പോർട്ട്‌ "എന്ന് പറഞ്ഞ്‌ ഉറഞ്ഞുത്ള്ളാനും നേതാക്കൾക്ക്‌ സ്തുതിപാടാനുമേ കേരളത്തിലെ "ആരവികൾ"ക്കറിയൂ എന്നിടത്താണു 'നാം ഒരു തോറ്റ ജനതയാണെന്ന് 'ഒരു ചിന്തകൻ പറഞ്ഞത്‌ അന്വർഥമാകുന്നത്‌

Read more topics: joy mathew, facebook post,
English summary
joy mathew facebook post
topbanner

More News from this section

Subscribe by Email