Wednesday September 19th, 2018 - 7:19:am
topbanner
Breaking News

രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഞാനും യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു; ജോയ് മാത്യു

Jikku Joseph
രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഞാനും യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു; ജോയ് മാത്യു

കത്വ, ഉന്നാവോ പീഡനങ്ങളില്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയ ചെറുപ്പക്കാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി നടന്‍ ജോയ് മാത്യു രംഗത്ത്. ജാതി മത വര്‍ഗീയ ചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണ് ഇന്ത്യയുടെ ഭാവി.

#mystrret #myprotest എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇന്ത്യന്‍ നഗരങ്ങളില്‍ ചെറുതെങ്കിലും ആത്മാര്‍ത്ഥതയില്‍ വലുതായ ഈ ചെറുപ്പക്കാര്‍ ഒത്തുകൂടി. ഹൈന്ദവയുടെ പേര് പറഞ്ഞ് കത്വവയിലും ഉന്നാവോയിലും നടന്ന പൈശാചികവും വംഗശീയവുമായ നരഹത്യയ്ക്കെതിരെ പെണ്‍കുഞ്ഞുങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ക്കെതിരെ പ്രതിഷേധിക്കുവാന്‍ രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഞാനും എന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നുവെന്ന് ജോയ് മാത്യൂ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരുപം

സമ്മേളനങ്ങള്‍ക്ക് നിറമുള്ള യൂനിഫോം ഇട്ട് വരിവരിയായി ഉലാത്തുന്ന
യുവാക്കള്‍ എല്ലാ പാര്‍ട്ടിയിലും
ഉണ്ട്. എന്നാല്‍ നേതാക്കാന്മാര്‍ വാ തുറന്നാലല്ലാതെ പ്രതികരിക്കാന്‍ കെല്‍പ്പില്ലാത്തവര്‍ -
അക്കൂട്ടത്തിലൊന്നും പെടാതെ ഭാവിയില്‍ നേതാക്കളായിമാറിയൊ നേതാവിന്റെ വാലായി നിന്നൊ എന്തെങ്കിലും നേട്ടം കൊയ്യാം എന്ന് കരുതാത്ത
അനീതിയും അക്രമവും കണ്ടാല്‍
പ്രതികരിക്കുവാന്‍ മടിക്കാത്ത പുതിയൊരു തലമുറ ഭാരതത്തില്‍ വളര്‍ന്നു വരുന്നുണ്ട്-
അവരെ ചൂരല്‍കൊണ്ട് മെരുക്കാനും
ലാത്തികൊണ്ട് തളര്‍ത്താനും
വാള്‍ കൊണ്ടു വെട്ടാനും വരുന്നവര്‍ സൂക്ഷിക്കുക
ജാതി -മത -വര്‍ഗ്ഗീയ ചിന്തകക്കതീതമായി ചിന്തിക്കുന്ന ഈ ചെറുപ്പക്കാരിലാണൂ ഇന്‍ഡ്യയുടെ ഭാവി
#mystrret
#myprotest
എന്ന ഒരൊറ്റ സന്ദേശത്തിലൂടെ ഇന്‍ഡ്യന്‍ നഗരങ്ങളില്‍ ചെറുതെങ്കിലും ആത്മാര്‍ഥതയില്‍ വലുതായ ഈ ചെറുപ്പക്കാര്‍ ഒത്തുകൂടി,
ഹൈന്ദവതയുടെ പേര്‍ പറഞ്ഞ്
കൊത്വവയിലേയും
ഉന്നോവയിലും നടന്ന പൈശാചികവും
വംശീയവുമായ നരഹത്യകള്‍ക്കെതിരെ,
പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ നടത്തുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകള്‍ക്കെതിരെ
പ്രതിഷേധിക്കുവാന്‍
രണ്ടു പെണ്‍ കുട്ടികളുടെ പിതാവായ ഞാനും
എന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു-

English summary
joy mathew supports social media protest on unnao and katwa rapes
topbanner

More News from this section

Subscribe by Email