Monday September 24th, 2018 - 7:10:pm
topbanner

അരക്ഷിതരായ നേതാക്കളുള്ള നാട്ടില്‍ ജനങ്ങളെങ്ങനെ സുരക്ഷിതരാവും ; ജോയ് മാത്യു

suji
അരക്ഷിതരായ നേതാക്കളുള്ള നാട്ടില്‍ ജനങ്ങളെങ്ങനെ സുരക്ഷിതരാവും ; ജോയ് മാത്യു

തിരുവനന്തപുരം ; നേതാക്കള്‍ക്ക് പോലീസ് സുരക്ഷ നല്‍കുന്നതിനെതിരെ രൂക്ഷ വിമാര്‍ശനവുമായി നടന്‍ ജോയ് മാത്യു. അരക്ഷിതരായ നേതാക്കളുള്ള നാട്ടില്‍ ജനങ്ങളെങ്ങനെ സുരക്ഷിതരാകുമെന്നും ഇത്രയ്ക്ക് പേടിച്ച് തൂറികളാണോ നമ്മുടെ ജനപ്രതിനിധികളെന്നും ജോയ് മാത്യു ചോദിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

അരക്ഷിതരായ നേതാക്കള്‍ ഉള്ള നാട്ടില്‍ ജനങ്ങളെങ്ങിനെ സുരക്ഷിതരാവും ?
ഇത്രക്ക് പേടിച്ചു തൂറികളാണോ നമ്മുടെ ജനപതിനിധികള്‍ ?
മൂന്നുകോടിയില്‍പ്പരം ജനസംഖ്യയുള്ള കേരളത്തില്‍ ആകെയുള്ള പോലീസുകാര്‍ (വനിതകളടക്കം )40567 പേരാണ്
ഇതില്‍ ഇരുനൂറിലധികം പേര്‍ നമ്മുടെ നേതാക്കന്മാര്‍ മന്ത്രിമാര്‍ തുടങ്ങി
പല്ലുള്ളവരും പല്ലു പോയവരുമായ ന്യായാധിപന്മാരുടെയോ
അമ്മാതിരി സ്ഥാനത്തുള്ള മറ്റുള്ളവരുടെയൊ സുരക്ഷക്കാണത്രെ
ഇതില്‍ 40 പോലീസുകാര്‍ മുഖ്യമന്ത്രിക്ക് മാത്രമായി
വലയം തീര്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാവിന്ന് ഒരു 16 പേരെങ്കിലും വേണ്ടതല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അത് സമ്മതിച്ചേ പറ്റൂ
കാരണം കാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ ,തട്ടിക്കൊണ്ടു പോകലുകള്‍ , വധ ഭീഷണി എന്നിവയെല്ലാം നടക്കുന്ന സ്ഥലമാണല്ലോ നമ്മുടെ കേരളം !
അതുകൊണ്ട് മുഖ്യമന്ത്രിയെയും
മറ്റും നമുക്ക് സംരക്ഷിച്ചെ പറ്റൂ .അക്കാര്യത്തില്‍ നമുക്ക് തര്‍ക്കവുമില്ല.
എന്നാല്‍ മന്ത്രിമാര്‍ക്ക് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കും സുരക്ഷാ ഭീഷണിയുണ്ടത്രേ .അതുകൊണ്ടാണ്
സി പി എം സിക്രട്ടറി കോടിയേരിക്ക് 23 പോലീസ്‌കാര്‍ വലയം തീര്‍ക്കുന്നത് .
ഇത് കോടിയേരിക്ക് മാത്രമല്ല അധികാരമില്ലാത്ത പല നേതാക്കന്മാര്‍ക്കും ഉണ്ടത്രേ പോലീസ് വലയങ്ങള്‍ !
ഇങ്ങിനെ പൊതുജനത്തെ പേടിച്ചു കഴിയാന്‍ മാത്രം എന്ത് തെറ്റാണിവര്‍ ചെയ്തത് ?
രാജ്യത്തെ സേവിക്കുന്നു എന്നതോ ?
എന്റെ അഭിപ്രായത്തില്‍ ഓരോ പാര്‍ട്ടിയുടെ നേതാവിനും ചുരുങ്ങിയത് അഞ്ച് പേരെയെങ്കിലും വലയം തീര്‍ക്കാന്‍ നിയോഗിക്കണമെന്നാണ് . അതോടെ
പോലീസ്
ഇപ്പോഴുണ്ടാക്കുന്ന
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലാതാവും മാത്രവുമല്ല രാഷ്ട്രീയ നേതാക്കള്‍ വലയത്തിനകത്ത് നിന്നും പുറത്ത് ചാടി ജനങ്ങള്‍ക്കരികിലേക്ക് വരാതിരിക്കുകയും
ചെയ്യും
അപ്പോഴാണ് നമ്മള്‍ ജനങ്ങള്‍ സുരക്ഷിതരാകുന്നത്

 

English summary
joy mathew post against protection of politicians
topbanner

More News from this section

Subscribe by Email